Connect with us
Malayali Express

Malayali Express

2011 ലോകകപ്പ് ഒത്തുകളിക്ക് തെളിവുണ്ട്: പോലീസ് കേസ് ഉപേക്ഷിച്ചതിനു പിന്നാലെ വീണ്ടും ശ്രീലങ്കന്‍ മന്ത്രി

LATEST NEWS

2011 ലോകകപ്പ് ഒത്തുകളിക്ക് തെളിവുണ്ട്: പോലീസ് കേസ് ഉപേക്ഷിച്ചതിനു പിന്നാലെ വീണ്ടും ശ്രീലങ്കന്‍ മന്ത്രി

Published

on

2011 ലോകകപ്പ് ഫൈനല്‍ ഒത്തുകളി നടന്നതിന് തെളിവുണ്ടെന്ന വാദവുമായി ശ്രീലങ്കന്‍ മന്ത്രി രംഗത്ത്. ഇതു സംബന്ധിച്ച് അന്വേഷണം പോലീസ് ഉപേക്ഷിച്ചതിനു പിന്നാലെയാണ് വീണ്ടും ശ്രീലങ്കന്‍ കായിക മന്ത്രിയുടെ രംഗപ്രവേശം.

ഇന്ത്യയ്ക്ക് ലോകകപ്പ് ശ്രീലങ്ക വിട്ടുനല്‍കുകയായിരുന്നുവെന്ന ആരോപണത്തില്‍ വേണ്ടത്ര തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് മന്ത്രി മഹിന്ദാനന്ദ അലുത്ഗമേഗ കൂടുതല്‍ തെളിവ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നത്.

ആരോപണത്തില്‍ മുന്‍ ചീഫ് സെലക്ടര്‍ അരവിനദ ഡിസില്‍വ, ഓപ്പണിങ് ബാറ്റ്സ്മാന്‍ ഉപുല്‍ തരംഗ, 2011 ലോകകപ്പ് ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര എന്നിവരെ പോലീസ് പത്തമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ലോകകപ്പ് നടക്കുന്ന സമയത്ത് ശ്രീലങ്കയുടെ കായികമന്ത്രിയായിരുന്നു അലുത്ഗാമെ, നിലവില്‍ ലങ്കന്‍ ഊര്‍ജ മന്ത്രിയാണ്. അന്വേഷണം അട്ടിമറിക്കുന്നതിനായി പ്രമുഖര്‍ വന്‍ പണം ചിലവിടുന്നുണ്ടെന്നും മന്ത്രി ആരോപണം ഉയര്‍ത്തി.

ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആണെന്നതില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ താന്‍ തയാറാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലെ(ഐസിസി) അഴിമതി വിരുദ്ധ മേധാവി അലക്സ് മാര്‍ഷലിനെ അറിയിച്ചതായും അദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News