Connect with us
Malayali Express

Malayali Express

ടെസ്റ്റിംഗ് കൂട്ടണം, വീട്ടില്‍ ചികിത്സ വേണ്ട: ഡല്‍ഹി എന്‍സിആര്‍ ഏറ്റെടുത്ത് അമിത് ഷാ

INDIA

ടെസ്റ്റിംഗ് കൂട്ടണം, വീട്ടില്‍ ചികിത്സ വേണ്ട: ഡല്‍ഹി എന്‍സിആര്‍ ഏറ്റെടുത്ത് അമിത് ഷാ

Published

on

ഡല്‍ഹി- എന്‍സിആര്‍ മേഖലയിലെ കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കര്‍മ്മപദ്ധതി മുന്നോട്ട് വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട ദില്ലിയുടെ നഗരപ്രാന്തപ്രദേശമാണ് എന്‍സിആര്‍ എന്ന നാഷണല്‍ ക്യാപിറ്റല്‍ റീജ്യണ്‍. നാല് കോടിയോളം പേരാണ് ഇവിടെ താമസിക്കുന്നത്. ദില്ലിയിലെ കൊവിഡ് കേസുകളുടെ സിംഹഭാഗവും എന്‍സിആറില്‍ നിന്നാണ്. ഈ സാഹചര്യത്തിലാണ് യുപി, ദില്ലി, ഹരിയാന മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. യുപി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകള്‍ കൂട്ടാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കി.

ഇരു സംസ്ഥാനങ്ങള്‍ക്കും ടെസ്റ്റിംഗിനായി കേന്ദ്രം കൂടുതല്‍ കിറ്റുകള്‍ നല്‍കും. രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളിലെയും ചെറുകിട ആശുപത്രികള്‍ക്ക് ദില്ലി എംയിസിലെ ഡോക്ടര്‍മാരില്‍ നിന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

എന്‍സിആര്‍ മേഖലയില്‍ നിന്ന് മാത്രം ഒരു ലക്ഷത്തില്‍പ്പരം പേരാണ് കൊവിഡ് രോഗബാധിതരായത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ആറ് ലക്ഷമാണെന്നോര്‍ക്കണം. എന്‍സിആറില്‍ നിന്ന് രോഗബാധിതരായവരില്‍ 71,000 പേര്‍ രോഗമുക്തരായി. 31,000 പേരാണ് ഇവിടെ നിലവില്‍ ചികിത്സയിലുള്ളത്.

ഡല്‍ഹി, ഒപ്പം ഹരിയാനയുടെ ഭാഗമായ എന്‍സിആര്‍ മേഖലയായ ഗുഡ്ഗാവ്, ഫരീദാബാദ്, ഇവയുടെ അടുത്തുള്ള റോത്തക്ക്, സോണിപത്, ഝാജര്‍ എന്നീ ജില്ലകളിലെയും ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗറും ഗാസിയാബാദും ഭാഗ്പതും അടക്കമുള്ള ജില്ലകളിലെയും സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി.

ആരോഗ്യസേതു, ഇതിഹാസ് എന്നീ ആപ്ലിക്കേഷനുകള്‍ വഴി കൊവിഡ് രോഗബാധിതരുടെ സാന്നിധ്യം കണ്ടെത്തി, മരണം പരമാവധി ഒഴിവാക്കാന്‍ ആശുപത്രികളില്‍ത്തന്നെ ആവശ്യമുള്ളവരെയെല്ലാം ചികിത്സിക്കണമെന്നും അമിത് ഷാ നിര്‍ദേശം നല്‍കി. യുപിയും ഹരിയാനയും എയിംസിന്റെ സഹായത്തോടെ ദില്ലി എന്‍സിആറില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ടെലിമെഡിസിന്‍ വഴി ചികിത്സാനിര്‍ദേശങ്ങളെത്തിക്കണമെന്നും യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനും യോഗത്തില്‍ പങ്കെടുത്തിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും യോഗത്തില്‍ പങ്കെടുത്തത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്.

Continue Reading

Latest News