Connect with us
Malayali Express

Malayali Express

നടി ഷംന കാസിമിനെ വിവാഹത്തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമിച്ച കേസ്: പ്രതികളുമായി ബന്ധമില്ലെന്ന് ടിക്ടോക് താരം

KERALA

നടി ഷംന കാസിമിനെ വിവാഹത്തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമിച്ച കേസ്: പ്രതികളുമായി ബന്ധമില്ലെന്ന് ടിക്ടോക് താരം

Published

on

നടി ഷംന കാസിമിനെ വിവാഹത്തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ടിക്ടോക് താരത്തെ ചോദ്യം ചെയ്യുന്നു. ദുബായില്‍ ജോലി ചെയ്തിരുന്ന കാസര്‍കോട് സ്വദേശിയായ യാസിര്‍ എന്നയാളുടെ ചിത്രം കാണിച്ചാണ് ഷംനയ്ക്കായി സംഘം വിവാഹാലോചന നടത്തിയത്. എന്നാല്‍ ഇയാളുടെ പേര് അന്‍വര്‍ എന്നായിരുന്നു സംഘം പറഞ്ഞിരുന്നത്. ഇതേതുടര്‍ന്നാണ് ടിക്ടോക് താരത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിച്ചത്.

കോവിഡിനെ തുടര്‍ന്ന് നാലു മാസം മുമ്പാണ് യാസിര്‍ നാട്ടിലെത്തിയത്. ദുബായില്‍ ഷൂ മൊത്ത വ്യാപാര ബിസിനസ് സ്ഥാപനത്തിലാണ് യാസിര്‍ ജോലി ചെയ്തു വന്നിരുന്നത്. പോലീസ് വിളിപ്പിച്ചത് അനുസരിച്ചാണ് എത്തിയതെന്നും, എന്നാല്‍ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും യാസിര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ടിക്ടോക്കില്‍ അത്ര സജീവമല്ലായിരുന്നുവെന്നും യാസിര്‍ കൂട്ടിച്ചേര്‍ത്തു. നേരംപോക്കിനായി ദുബായിലായിരുന്ന സമയത്ത് ടിക്ടോക്കില്‍ ചില വീഡിയോകള്‍ ചെയ്തിട്ടുണ്ട് എന്നത് മാത്രമാണെന്നും യാസിര്‍ പറഞ്ഞു.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഒരു നിര്‍മ്മാതാവിനേയും ചോദ്യം ചെയ്യാന്‍ വളിപ്പിച്ചതായി ഐജി വിജയ് സാഖറെ വ്യക്തമാക്കി. എന്നാല്‍ ഇദേഹത്തിശന്റ പേര് അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. വിവാഹതട്ടിപ്പു കേസിലെ പ്രതികള്‍ വീടിലെത്തിയതിനു പിന്നാലെ ഈ നിര്‍മ്മാതാവ് വീട്ടിലെത്തിയതായി ഷംന മൊഴി നല്‍കിയിരുന്നു. ഈ സംഘത്തിനു വേണ്ടിയാണോ നിര്‍മ്മാതാവ് ഷംനയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

Continue Reading

Latest News