Connect with us
Malayali Express

Malayali Express

ദുര്‍ബലര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല, ധീരര്‍ക്കേ കഴിയൂ..: ലഡാകില്‍ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

INDIA

ദുര്‍ബലര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല, ധീരര്‍ക്കേ കഴിയൂ..: ലഡാകില്‍ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

Published

on

ദുര്‍ബലര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല, പക്ഷെ ധീരര്‍ക്ക് അത് കഴിയും… ലഡാകില്‍ സൈന്യത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോഡി പറഞ്ഞു. ലഡാകിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാകില്ല. രാജ്യത്തിന് മുഴുവനും സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാള്‍ ഉയരത്തിലാണെന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. നിര്‍ണായകഘട്ടങ്ങളില്‍ നമ്മുടെ സൈനികരുടെ വിജയവും സമാധാനത്തിലേയ്ക്കുള്ള ശ്രമങ്ങളും ലോകം കണ്ടു. മാനവികതയുടെ നന്മക്കായി ഇന്ത്യ എമപ്പാഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗല്‍വാനില്‍ വീരമൃത്യുവരിച്ച എല്ലാ സൈനികര്‍ക്കും വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുന്നു. നിങ്ങള്‍ കാണിച്ച ധൈര്യം ഇന്ത്യയുടെ ശക്തിയെക്കുറിച്ച് ലോകമെമ്പാടും സന്ദേശം നല്‍കി. നിങ്ങളുടെ ഇച്ഛാശക്തി ഹിമാലയം പോലെ ശക്തവും ഉറച്ചതുമാണ്. രാജ്യം മുഴുവന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദേഹം പറഞ്ഞു. ഇനി വികസനത്തിന്റെ യുഗമാണ്. വിപൂലീകരണ ശക്തികള്‍ പരാജയപ്പെടുകയോ പിന്നോട്ടു പോകാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തുവെന്നതിനു ചരിത്രം സാക്ഷിയാണ്. അതിര്‍ത്തിയിലെ യുദ്ധകളത്തില്‍ വനിതാ ൈസനികരെ കാണുന്നു, ഈ കാഴ്ച പ്രചോദനകരമാണെനനും പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Latest News