Connect with us
Malayali Express

Malayali Express

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,25,544; ഒറ്റദിവസം പുതിയതായി കണ്ടെത്തിയത് 20,000 കേസുകള്‍

INDIA

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,25,544; ഒറ്റദിവസം പുതിയതായി കണ്ടെത്തിയത് 20,000 കേസുകള്‍

Published

on

ലോക്ക് ഡൗണ്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,25,544 ആയി. ഒറ്റ ദിവസത്തെ കണക്കില്‍ ഇന്ത്യയില്‍ 20,903 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 379 പേര്‍ മരണമടയുകയും ചെയ്തു.

ഇതോടെ മൊത്തം മരണം 18,213 ആയി. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ തന്നെ തുടരുന്നതാണ് പ്രതിദിന കണക്ക് 20,000 കടക്കാന്‍ കാരണമായിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 1,86,626 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് കേസുകള്‍ 4000 കടന്നു. 4343 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. ഡല്‍ഹിയിലും രോഗികള്‍ ഒരു ലക്ഷം പിന്നിട്ടു.

ഇന്നലെ 2373 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ള പ്രദേശങ്ങളില്‍ ഒന്നായ എന്‍സിആര്‍ മേഖലയ്ക്ക് കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കര്‍മ്മപദ്ധതിക്ക് തീരുമാനമായി. യു പി, ഡല്‍ഹി, ഹരിയാന മുഖ്യമന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. യു പി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധന കൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു സംസ്ഥാനങ്ങള്‍ക്കും ടെസ്റ്റിംഗിനായി കേന്ദ്രം കൂടുതല്‍ കിറ്റുകള്‍ നല്‍കും.

രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റും. ഡല്‍ഹി എംയിസിലെ ഡോക്ടര്‍മാരില്‍ നിന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും കോവിഡ് ചികിത്സകള്‍ നടക്കുക. കര്‍ണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി.

Continue Reading

Latest News