Connect with us
Malayali Express

Malayali Express

ആരോ ഒരാള്‍ തീര്‍ച്ചയായും കള്ളം പറയുകയാണ്; മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

INDIA

ആരോ ഒരാള്‍ തീര്‍ച്ചയായും കള്ളം പറയുകയാണ്; മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Published

on

ലഡാക്കിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലഡാക്കിലുള്ളവര്‍ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല. ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച. – എന്നാണ് രാഹുലിന്റെ ട്വീറ്റ്.

ലഡാക്ക് സംസാരിക്കുന്നു എന്ന പേരിലുള്ള ഒരു വീഡിയോയും ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്. ലഡാക്ക് പറയുന്നു; നമ്മുടെ ഭൂമി പിടിച്ചെടുത്തു. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Continue Reading

Latest News