Connect with us
Malayali Express

Malayali Express

ധാരണകളില്‍ ചൈനയുടെ തുടര്‍നടപടികള്‍ നിരീക്ഷിച്ചതിനു ശേഷം: രാജ്നാഥ് സിങ്ങിന്റെ ലഡാക് സന്ദര്‍ശനം മാറ്റി

INDIA

ധാരണകളില്‍ ചൈനയുടെ തുടര്‍നടപടികള്‍ നിരീക്ഷിച്ചതിനു ശേഷം: രാജ്നാഥ് സിങ്ങിന്റെ ലഡാക് സന്ദര്‍ശനം മാറ്റി

Published

on

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ലഡാക് സന്ദര്‍ശനം മാറ്റി. അതിര്‍ത്തിയിലെ സൈനിക തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് വെള്ളിയാഴ്ചയാണ് രാജ്നാഥ് സിങ് ലേയില്‍ സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചയുടെ ഭാഗമായുണ്ടായ ധാരണകളില്‍ ചൈനയുടെ തുടര്‍നടപടികള്‍ നിരീക്ഷിച്ചതിനു ശേഷം ലഡാകില്‍ സന്ദര്‍ശനം നടത്താനാണ് നീക്കമെന്നാണ് സൂചന. എന്നാല്‍ സന്ദര്‍ശനം മാറ്റിവെയ്ക്കാനിടയായതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

മൂന്നാംഘട്ട സൈനികതല ചര്‍ച്ചയില്‍ ഗാല്‍വന്‍ മേഖലയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറുന്നതിന് ധാരണയായിരുന്നു. അതേസമയം പാംഗോങ് തടാകം, ഡെസ്പാങ് ദെംചൂക്ക് എന്നിവിടങ്ങളില്‍ നിന്ന് ശെസന്യത്തെ പിന്‍വലിക്കില്ലെന്ന് കടുംപിടുത്തതിലാണ് ചൈനയെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Continue Reading

Latest News