Connect with us
Malayali Express

Malayali Express

കോവിഡ് വ്യാപനം കുറഞ്ഞാല്‍ ആരാധനാലയങ്ങള്‍ തുറക്കും

GULF

കോവിഡ് വ്യാപനം കുറഞ്ഞാല്‍ ആരാധനാലയങ്ങള്‍ തുറക്കും

Published

on

മ​നാ​മ: കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് കു​റ​യു​ന്ന​തോ​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​സ്​​ലാ​മി​ക​കാ​ര്യ സു​പ്രീം കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ന്ന​തി​ന് ഓ​ണ്‍ലൈ​ന്‍ യോ​ഗം ചേ​ർ​ന്നു. നി​ല​വി​ലു​ള്ള കോ​വി​ഡ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍ട്ട് ആ​രോ​ഗ്യ​കാ​ര്യ സു​പ്രീം കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ വി​ശ​ദീ​ക​രി​ച്ചു.

നീ​തി​ന്യാ​യ-​ഇ​സ്​​ലാ​മി​ക​കാ​ര്യ-​ഒൗ​ഖാ​ഫ് മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ലി ആ​ല്‍ ഖ​ലീ​ഫ, സു​ന്നി വ​ഖ്ഫ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​റാ​ഷി​ദ് ബി​ന്‍ ഫി​ത്തീ​സ് അ​ല്‍ ഹാ​ജി​രി, ജ​അ്ഫ​രീ വ​ഖ്​​ഫ്​ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ യൂ​സു​ഫ് ബി​ന്‍ സാ​ലി​ഹ് അ​സ്സാ​ലി​ഹ് എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. കോ​വി​ഡി​നെ​ക്കു​റി​ച്ചു​ള​ള ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ റി​പ്പോ​ര്‍ട്ടു​ക​ളെ​ക്കു​റി​ച്ച് യോ​ഗം ച​ര്‍ച്ച ചെ​യ്​​തു. അ​ന്താ​രാ​ഷ്്ട്ര ത​ല​ത്തി​ലും മേ​ഖ​ല​യി​ലും ഇ​ത് ചെ​റു​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മാ​ര്‍ഗ​ങ്ങ​ളും അ​തി​​െൻറ ഗു​ണ​ഫ​ല​ങ്ങ​ളും യോ​ഗം പ​രി​ശോ​ധി​ച്ചു.

ബ​ഹ്റൈ​നി​ല്‍ സം​ഘ​ടി​ത ആ​രാ​ധ​ന​ക​ള്‍ നി​ര്‍വ​ഹി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച ചെ​യ്​​തു. ബ​ഹ്റൈ​നി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള സ്ഥി​തി തു​ട​രു​ന്ന​താ​ണ് ഗു​ണ​ക​ര​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ബ​ഹ്റൈ​നി​ലെ രോ​ഗ വ്യാ​പ​ന​വും മ​ര​ണ​വും ഉ​യ​ര്‍ന്ന തോ​തി​ലാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ല്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​താ​ണ് സു​ര​ക്ഷ​ക്ക് ന​ല്ല​തെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് യോ​ഗം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ എ​ടു​ത്തി​ട്ടു​ള്ള തീ​രു​മാ​നം ബ​ല​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും അ​തി​നാ​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് കു​റ​യു​ന്ന മു​റ​ക്ക് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ക്കാ​മെ​ന്നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

Continue Reading

Latest News