Connect with us
Malayali Express

Malayali Express

കഴിഞ്ഞ ഒരാഴ്​ച്ചക്കിടെ കോവിഡ്​ ബാധിച്ചത്​ 9000 പേർക്ക്​

GULF

കഴിഞ്ഞ ഒരാഴ്​ച്ചക്കിടെ കോവിഡ്​ ബാധിച്ചത്​ 9000 പേർക്ക്​

Published

on

മസ്​കത്ത്​: രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം ഗുരുതരമായ വിധത്തിൽ ഉയരുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി. കഴിഞ്ഞ ഒരാഴ്​ച്ചക്കിടെ 9000 പേർക്കാണ്​ രോഗം ബാധിച്ചത്​. 43 പേർ മരണപ്പെടുകയും ചെയ്​തു. ആറ്​ ആഴ്​ചയായി രോഗികളുടെ എണ്ണത്തിലും മരണത്തിലും കാര്യമായ വർധനവ്​ ദൃശ്യമാണ്​. പ്രതിരോധ നടപടികൾ പാലിക്കാനുള്ള ചിലരുടെ വിമുഖതയാണ്​ ഇതിന്​ കാരണമെന്നും സുപ്രീം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു.
മഹാമാരിയുടെ ആദ്യ മാസങ്ങളിൽ രോഗ വ്യാപനം തടഞ്ഞുനിർത്താൻ സാധിച്ചിരുന്നു. സർക്കാരി​​െൻറ പരിശ്രമങ്ങൾക്ക്​ ഒപ്പം പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ ജനങ്ങളുടെ പ്രതിബദ്ധതയുമാണ്​ ഇതിന്​ സഹായിച്ചത്​. ആദ്യത്തെ നാലുമാസ കാലയളവിൽ 7700 പേർക്കാണ്​ രോഗം ബാധിച്ചത്​. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 27000 പുതിയ രോഗികളാണ്​ ഉണ്ടായത്​. കോവിഡ്​ സ്​ഥിരീകരിക്കുന്ന പലരും ഒരു കുറ്റബോധവുമില്ലാതെ ജനങ്ങളുമായി ഇടപഴകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതു വഴി സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെയും സമൂഹത്തി​​െൻറയും ആരോഗ്യമാണ്​ പലരും അപകടാവസ്​ഥയിലാക്കുന്നത്​. സർക്കാർ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്​തിട്ടുണ്ട്​. ജനങ്ങൾക്ക്​ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ലോക്​ഡൗൺ അടക്കം സഞ്ചാര വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്​തു. ജനങ്ങൾ സാമൂഹികവും ധാർമികവും മതപരവും ദേശീയവുമായ ഉത്തരവാദിത്വം കാണിക്കുന്നതിലൂടെ മാത്രമേ മഹാമാരിയുടെ വ്യാപനം തടഞ്ഞുനിർത്താൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി ഒാർമിപ്പിച്ചു. ഗുരുതരാവസ്​ഥയിലുള്ള രോഗികൾക്കായി ഫീൽഡ്​ ആശുപത്രി തുടങ്ങാനും പദ്ധതിയുണ്ട്​. ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്തതിന്​ ഒപ്പം സാമൂഹിക വ്യാപനം കൂടി ശ്രദ്ധയിൽപ്പെട്ടാൽ ചില മേഖലകളിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മുഖാവരണം ധരിക്കാത്തതിനുള്ള പിഴ വർധിപ്പിക്കുന്നതിന്​ ആലോചനയുണ്ടെന്ന്​ വാർത്താ സമ്മേളനത്തിൽ പ​െങ്കടുത്ത ഗതാഗത മന്ത്രി ഡോ. അഹമ്മദ്​ അൽ ഫുതൈസി പറഞ്ഞു. നിലവിൽ 20 റിയാലാണ്​ പിഴ. നിയമലംഘനം സംബന്ധിച്ച പരിശോധന ഉൗർജിതമാക്കുന്നതും ആലോചനയിലുണ്ട്​. വേയാമയാന മേഖലയുടെ പ്രവർത്തന ചെലവ്​ അവലോകനം ചെയ്യുകയും കുറക്കുകയും ചെയ്​തിട്ടുണ്ട്​. ഇതി​​െൻറ ഭാഗമായി പൈലറ്റുമാർ അടക്കം നിരവധി ജീവനക്കാരെ ജോലിയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. പത്രമാധ്യമങ്ങളുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്ന കാര്യം അടുത്ത സുപ്രീം കമ്മിറ്റി യോഗം പരിഗണിക്കുമെന്നും അൽ ഫുതൈസി പറഞ്ഞു. കായിക പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കില്ല. ജിംനേഷ്യങ്ങൾ പ്രവർത്തനം പുനരാരംഭിക്കുന്നത്​ ഇപ്പോഴുംആലോചനയിലാണ്​. മഹാമാരി കാലയളവിൽ സ്വദേശികൾക്ക്​ രാജ്യം വിടാൻ അനുമതിയുണ്ടാകില്ല. അതിർത്തികൾ അടഞ്ഞു കിടക്കും. രാജ്യത്ത്​ വരുന്ന എല്ലാവർക്കും ക്വാറ​ൈൻറൻ നിർബന്ധമാ​െണന്നും മന്ത്രി പറഞ്ഞു.

Continue Reading

Latest News