Connect with us
Malayali Express

Malayali Express

കോവിഡ് : എയർബസ് 15,000 പേരെ പിരിച്ചുവിടുന്നു

EUROPE

കോവിഡ് : എയർബസ് 15,000 പേരെ പിരിച്ചുവിടുന്നു

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ ∙ കോവിഡ് മൂലം വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആഗോള ഭീമൻ എയർബസ് നിർമ്മാണ കമ്പനി പതിനയ്യായിരം പേരെ പിരിച്ചു വിടുന്നതായി കമ്പനി സിഇഒ ഗുലൗമി ഫൗറി(GUILLAMY FAURY) മാധ്യമങ്ങളെ അറിയിച്ചു. ജർമനിയിൽ നിന്ന് 5,100 പേർക്കും, ഫ്രാൻസിൽ നിന്ന് 5,000 പേർക്കും, ബ്രിട്ടനിൽ നിന്നു 1,700 പേർക്കും, സ്പെയ്നിൽ നിന്ന് 900 പേർക്കും, മറ്റ് രാജ്യങ്ങളിൽ നിന്നായി 1,300 പേർക്കും ഇതോടെ തൊഴിൽ നഷ്ടമാകുമെന്ന് സിഇഒ തുടർന്ന് പറഞ്ഞു.

കോവിഡ് മൂലം കഴിഞ്ഞ മൂന്ന് മാസമായി പണി തീർത്ത എയർബസ് വിമാനങ്ങൾ വിതരണം ചെയ്യാതെ കെട്ടികിടക്കുകയാണ്. പ്രതിമാസം കമ്പനി നാൽപത് എ–320 എയർബസ്സുകളാണ് വിൽപനയ്ക്കായി പണി തീർത്തുകൊണ്ടിരുന്നത്. ഫ്രാൻസിലെ ടൊളോസ് (TOULOUSE) യാണ് എയർബസ്സിന്റെ ആസ്ഥാനം. ലോകമെമ്പാടുമായി കമ്പനിക്കുവേണ്ടി ഒരുലക്ഷത്തിമുപ്പത്തിനാലായിരം പേർ പണിയെടുക്കുന്നു. ഫ്രാൻസിൽ തന്നെ അൻപതിനായിരം പേരാണ് പണിശാലയിലുള്ളത്.

ജർമനിയിലെ ഹാംബുർഗിലും ബ്രേമിനിലുമാണ് (BREMEN) എയർബസ് ശാലകളുള്ളത്. കമ്പനി ഇനി കരകയറണമെങ്കിൽ 2025 വരെ കാത്തിരിക്കേണ്ടി വരുമെന്ന് കമ്പനി സിഇഒ വാർത്താസമ്മേളനത്തിൽ എടുത്തു പറഞ്ഞു.

Continue Reading

Latest News