Connect with us
Malayali Express

Malayali Express

തിരിച്ചറിയാത്ത ശരീരാവശിഷ്ടങ്ങൾ : പട്ടാള ക്യാംപിൽ നിന്നു കാണാതായ യുവതിയുടേതെന്നു സംശയം

USA

തിരിച്ചറിയാത്ത ശരീരാവശിഷ്ടങ്ങൾ : പട്ടാള ക്യാംപിൽ നിന്നു കാണാതായ യുവതിയുടേതെന്നു സംശയം

Published

on


പി പി ചെറിയാൻ

ടെക്സസ് : ഫോർട്ട്ഹുഡ് പട്ടാള ക്യാംപിൽ നിന്ന് ഏപ്രിൽ 22 ന് കാണാതായ പട്ടാളക്കാരി 20 വയസ്സുള്ള വനേസ്സ ഗില്ലന്റേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങളും സ്വകാര്യ വസ്തുക്കളും ജൂൺ 27 ശനിയാഴ്ച കില്ലീൻ ഫ്ലോറൻസ് റോഡിലുള്ള 3400 ബ്ലോക്കിൽ നിന്നു കണ്ടെടുത്തതായി ഹോമിസൈഡ് യൂണിറ്റ് ഡിറ്റക്റ്റീവ്സ് അറിയിച്ചു.

2019 ൽ ഇതേ രീതിയിൽ കാണാതായ മറ്റൊരു പട്ടാളക്കാരന്റെ മൃതദേഹം കഴിഞ്ഞ ആഴ്ചയിൽ കണ്ടെടുത്തതിന് സമീപം തന്നെയാണു വനേസ്സെയുടേതെന്ന് തിരിച്ചറിയാത്ത ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ പരിശോധനക്കായി ഡാലസ് സൗത്ത് വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക്ക് സയൻസിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
കാണാതായ ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയതോടെ അന്വേഷണം ഊർജ്ജിതപ്പെടുത്തി. ഒടുവിൽ 30 അംഗം അന്വേഷണ സംഘമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഏപ്രിൽ 22ന് ഫോർട്ട്ഹുഡ് റജിമെന്റൽ എൻജിനീയർ സ്ക്വാഡ്രൻ ഹെഡ്ക്വാർട്ടേഴ്സ് പാർക്കിംഗ് ലോട്ടിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇവരുടെ കാർ കീ, സെൽഫോൺ എന്നിവ ഇവരുടെ റൂമിൽ വച്ചിരുന്നത്. കൂടുതൽ സംശയങ്ങൾക്കിടവരുത്തി.
ഇവരെ കണ്ടെത്തുവാൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിൽ മകൾ പട്ടാള ക്യാംപിൽ സെർജന്റിന്റെ ലൈംഗീക പീഡനത്തിനിരയായതായി മാതാവ് ഗ്ലോറിയ ഗില്ലൻ ആരോപിച്ചിരുന്നു. പട്ടാളക്കാരിയായി രാജ്യത്തിന്റെ സുരക്ഷക്കു വേണ്ടി പ്രവർത്തിക്കണമെന്നതായിരുന്നു മകളുടെ ആഗ്രഹമെന്നും മാതാവ് പറഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News