Connect with us
Malayali Express

Malayali Express

9, 11 ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സ്‌കൂളുകളോട് സി.ബി.എസ്.ഇ

INDIA

9, 11 ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സ്‌കൂളുകളോട് സി.ബി.എസ്.ഇ

Published

on

9, 11 ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സ്‌കൂളുകള്‍ക്ക് സി.ബി.എസ്.ഇ നിര്‍ദേശം. നേരത്തെ പരീക്ഷയെഴുതിയ കുട്ടികള്‍ക്കും ഇതിനുള്ള അവസരം നല്‍കണം.

മേയ് 13-ന് ഇതേവിഷയം സബന്ധിച്ച് സമാനമായ അറിയിപ്പുണ്ടായിരുന്നെങ്കിലും പല സ്‌കൂളുകളും രണ്ടാമത് അവസരം നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സി.ബി.എസ്.ഇ പുതിയ നിര്‍ദേശവുമായി രംഗത്തുവന്നത്. ഓണ്‍ലൈനായോ ഓഫ് ലൈനായോ പരീക്ഷകള്‍ നടത്താനുള്ള സ്വാതന്ത്ര്യം സ്‌കൂളുകള്‍ക്കുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.

Continue Reading

Latest News