EUROPE
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 196 ചോദ്യങ്ങള്‍ക്ക് ഉത്തരം ; ഈ പത്തുവയസുകാരന് ‘കണക്ക് കൂട്ടി’ കീഴടക്കിയത് ഗിന്നസ് റെക്കോഡ്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുട്ടിപ്പാട്ടാളങ്ങള്‍ എല്ലാവരും വീടുകളില്‍ തന്നെ കഴിയുകയാണ്. പലരും വിവിധ തരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെട്ടാണ് സമയം ചെലവഴിക്കുന്നത്. പല കുട്ടികളുടെയും കഴിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ ഈ ലോക്ക്ഡൗണ്‍ സഹായിച്ചിട്ടുണ്ട്. അത്തരത്തിലൊരു കൊച്ചുമിടുക്കനാണ് നദൂബ് ഗില്‍. ഈ പത്തുവയസുകാരന് ‘കണക്ക് കൂട്ടി’ കീഴടക്കിയതാകട്ടെ ?ഗിന്നസ് വേള്‍ഡ് റെക്കോഡും.
ഇംഗ്ലണ്ടില്‍ നിന്നുള്ള നദൂബ് ഗില്‍ എന്ന ബാലനാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കണക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. 196 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഒരു മിനിറ്റ് പോലും വേണ്ടി വന്നില്ല നദൂബിന്. ലോംഗ് ഈറ്റണിലെ ലോംഗ് മൂര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയാണ് ഈ മിടുക്കന്.
ഓണ്‍ലൈന്‍ മാത് ടേബില്‍ ലേണിംഗ് ആപ്പായ ടൈം ടേബിള്‍സ് റോക്ക് സ്റ്റാര്‍സും ഗിന്നസ് വേള്‍ഡ് റെക്കോഡുമായി ചേര്‍ന്നായിരുന്നു ഓണ്‍ലൈന്‍ കണക്ക് മത്സരം സംഘടിപ്പിച്ചത്. എഴുന്നൂറോളം പേര് പങ്കെടുത്ത മത്സരത്തില്‍ എല്ലാവരെയും പിന്തള്ളിക്കൊണ്ട് നദൂബ് ഒന്നാമതെത്തുകയായിരുന്നു. ഒരു ചോദ്യത്തിന് പോലും തെറ്റായ ഉത്തരം നല്‍കിയില്ല എന്നതായിരുന്നു നദൂബിന്റെ പ്രത്യേകതകളില്‍ ഒന്ന്.
സ്വപ്നം പോലെയാണ് തോന്നുന്നതെന്നും ഇങ്ങനെയൊരു നേട്ടം ലഭിച്ചതില്‍ വളരെ സന്തോഷവും ആവേശവും ഉണ്ടെന്നായിരുന്നു നദൂബിന്റെ പ്രതികരണം. നദൂബ് തന്റെ മത്സരം പൂര്‍ത്തിയാക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.
‘ഈ കുട്ടികള്‍ ചെറിയ സമയത്തിനുള്ളില്‍ ഇത്രയും കണക്കുകള്‍ ചെയ്തു തീര്‍ത്തത് അതിശയപ്പെടുത്തുന്ന കാര്യം തന്നെയാണ്. ശാരീരികവും മാനസികവുമായ വൈദഗ്ദ്യം തെളിയിക്കാനുള്ള ഒരു പരീക്ഷണമായിരുന്നു ഇത്. നദൂബിനെ ഞങ്ങളുടെ ഗിന്നസ് വേള്‍ഡ് റെക്കോഡ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു’ ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡെ അറിയിച്ചു.
-
KERALA13 hours ago
ഉമ്മന്‍ചാണ്ടി യുഡീഎഫിനെ നയിക്കും
-
KERALA13 hours ago
നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി
-
INDIA13 hours ago
അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മിച്ച് ചൈന
-
KERALA13 hours ago
കാണാതായ വീട്ടമ്മയെ കിലോമീറ്ററുകള്‍ മാറി ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
-
INDIA14 hours ago
50000 രൂപ കൊട്ടേഷന്‍ ഫീസ് കൊടുത്ത് മകളെ കൊലപ്പെടുത്തി: 58കാരി അറസ്റ്റില്‍
-
INDIA14 hours ago
ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
-
KERALA15 hours ago
കുതിരാനിലെ തുരങ്കപാതയില്‍ നിര്‍മാണത്തിനിടെ പാറ ഇടിഞ്ഞുവീണു
-
KERALA15 hours ago
തൃശൂര്‍ ജില്ലയില്‍ പേര് രജിസ്റ്റര്‍ ചെയ്ത 10 ഡോക്ടര്‍മാര്‍ വാക്സിന് കുത്തിവെയ്പെടുത്തില്ല