Connect with us
Malayali Express

Malayali Express

രാഷ്ട്രീയ തിരുത്തല്‍ അല്ല, യുഡിഎഫില്‍ നിന്ന് ഇപ്പോള്‍ വന്നത് സാങ്കേതിക തിരുത്തല്‍ മാത്രമെന്ന് ജോസ് കെ. മാണി

KERALA

രാഷ്ട്രീയ തിരുത്തല്‍ അല്ല, യുഡിഎഫില്‍ നിന്ന് ഇപ്പോള്‍ വന്നത് സാങ്കേതിക തിരുത്തല്‍ മാത്രമെന്ന് ജോസ് കെ. മാണി

Published

on

കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം ചെയര്‍മാന്‍ ജോസ്.കെ. മാണി. ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജോസ്.കെ.മാണി.

യുഡിഎഫില്‍ നിന്ന് ഇപ്പോള്‍ വന്നത് രാഷ്ട്രീയ തിരുത്തല്‍ അല്ലെന്നും, സാങ്കേതിക തിരുത്തല്‍ മാത്രമാണെന്നും ജോസ്.കെ. മാണി പ്രതികരിച്ചു. എന്തുതെറ്റാണ് തങ്ങള്‍ ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ജോസ്.കെ.മാണി ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് അവിഭാജ്യ ഘടകമാണെന്നും ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന് മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചുവെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. പുറത്താക്കിയിട്ടില്ലെന്നും യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചതെന്നുമാണെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം.

Continue Reading

Latest News