Connect with us
Malayali Express

Malayali Express

ഒമാനിൽ 1124 പേർക്ക്​ കൂടി കോവിഡ്​

GULF

ഒമാനിൽ 1124 പേർക്ക്​ കൂടി കോവിഡ്​

Published

on

മസ്​കത്ത് ​: ഒമാനിൽ 1124 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 41194 ആയി. 3533 പേർക്കാണ്​ പരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 862 പേരും സ്വദേശികളാണ്​. 262 പേരാണ്​ പ്രവാസികൾ. 737 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 24162 ആയി. ഒമ്പത്​ പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 185 ആയി ഉയരുകയും ചെയ്​തു. 52 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 426 ആയി. ഇതിൽ 120 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 16847പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 598 പേരും പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​​​. ഇതോടെ മസ്​കത്തിലെ ആകെ രോഗികളുടെ എണ്ണം 27220 ആയി. ഇതിൽ 16744 പേർക്ക്​​ അസുഖം ഭേദമായിട്ടുണ്ട്​. മരണപ്പെട്ടതിൽ 125 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. സീബിലാണ്​ ഇന്നും കൂടുതൽ രോഗികൾ. 249 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ബോഷറിൽ 126ഉം മത്രയിൽ 99ഉം പുതിയ രോഗികൾ ഉണ്ട്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;

  1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-7283, 5387, 99; ബോഷർ-7512,4129,126; അമിറാത്ത്-1622,910,75; സീബ്​ -9689,5414,249; ഖുറിയാത്ത്​-381,164,124.
  2. വടക്കൻ ബാത്തിന: സുവൈഖ്​ -830,477,38; ഖാബൂറ-300,150,10; സഹം-647,341,38; സുഹാർ -1328,670,20; ലിവ -339,218,21; ഷിനാസ്​ -319,194,5.
  3. തെക്കൻ ബാത്തിന: ബർക്ക-1696,827,70; വാദി മആവിൽ- 140,90,13; മുസന്ന-680,371,32; നഖൽ -169,90,9; അവാബി- 150,116,3; റുസ്​താഖ്​ -712,258,63.
  4. ദാഖിലിയ: നിസ്​വ-475,215,22; സമാഇൽ-482,216,11; ബിഡ്​ബിദ്-277,157,15; ഇസ്​കി -202,149,1; മന-83,25,5; ഹംറ-91,46,3; ബഹ്​ല -184,81,8; ആദം-85,72,5.
  5. അൽ വുസ്​ത: ഹൈമ-54,39,0; ദുകം -1094,895,0; അൽ ജാസിർ-60,2,12; മഹൂത്​ – 1,0,0.
  6. തെക്കൻ ശർഖിയ: ബുആലി-470,356,5; ബുഹസൻ-56,32,0; സൂർ-306,146,31; അൽ കാമിൽ -94,63,6; മസീറ-3,1,0.
  7. ദോഫാർ: സലാല- 733,217,18; മസ്​യൂന-32,5,0; ഷാലിം-26,8,1; മിർബാത്ത്​-4,0,0; തഖാ-6,1, 0; തുംറൈത്ത്​-12,0,1; റഖിയൂത്ത്​ -3,0,0; ദൽഖൂത്ത്​-2,0,0.
  8. വടക്കൻ ശർഖിയ: ഇബ്ര- 125,58,2; അൽ ഖാബിൽ-43,24,0; ബിദിയ -79,36,1; മുദൈബി -379,200,22; ദമാ വതായിൻ-87,49,0; വാദി ബനീ ഖാലിദ്​ -25,9,0.
  9. ബുറൈമി: ബുറൈമി -464,255,12; മഹ്​ദ-13,8,0, സുനൈന-1,0,1.
  10. ദാഹിറ: ഇബ്രി- 390,176,15; ദങ്ക്​-33, 26,1; യൻകൽ -72,35,6.
  11. മുസന്ദം: ഖസബ്​ -13,8,0; ദിബ്ബ-3,3,0; ബുക്ക -2,1,1.
Continue Reading

Latest News