Connect with us
Malayali Express

Malayali Express

യു.​എ.​ഇ​യി​ലെ പള്ളികൾ ഇന്ന്​ തുറക്കും

GULF

യു.​എ.​ഇ​യി​ലെ പള്ളികൾ ഇന്ന്​ തുറക്കും

Published

on

ദുബൈ: വിശ്വാസികളെ സ്വീ​ക​രി​ക്കാ​ൻ യു.​എ.​ഇ​യി​ലെ പ​ള്ളി​ക​ൾ ത​യാ​റാ​യി. പ​ള്ളി​ക​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ യു.​എ.​ഇ ജ​ന​റ​ൽ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​സ്​​ലാ​മി​ക്​ അ​ഫ​യേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ൻ​ഡോ​വ്​​മ​െൻറ്​ (ഒൗ​ഖാ​ഫ്​) നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. വീ​ടു​ക​ളി​ൽ​നി​ന്ന്​ ത​ന്നെ അം​ഗ​ശു​ദ്ധി വ​രു​ത്ത​ണ​മെ​ന്നും മു​സ​ല്ല കൊ​ണ്ടു​വ​ര​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. മാ​സ്​​ക്​ ധ​രി​ക്ക​ണം. വാ​തി​ലു​ക​ളി​ൽ സ്​​പ​ർ​​​ശി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പ​ള്ളി​യി​ൽ എ​ത്തു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. മൂ​ന്നു​മീ​റ്റ​ർ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി പ​ള്ളി​ക​ളി​ൽ മാ​ർ​ക്ക്​ ചെ​യ്യ​ണം. കൂ​ട്ടം​കൂ​ട​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്​ പു​റ​മെ ദു​ബൈ ഇ​സ്​​ലാ​മി​ക്​ അ​ഫ​യേ​ഴ്​​സ്​ ആ​ൻ​ഡ്​ ചാ​രി​റ്റ​ബ്​​ൾ ആ​ക്​​ടി​വി​റ്റി ഡി​പ്പാ​ർ​ട്​​മ​െൻറും നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ന​മ​സ്​​കാ​ര സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മേ പ​ള്ളി തു​റ​ക്കാ​ൻ പാ​ടു​ള്ളൂ. അ​തി​നു​ശേ​ഷം അ​ട​ച്ചി​ട​ണം.

പ​ള്ളി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മാ​സ്​​ക്കും ഗ്ലൗ​സും വി​ത​ര​ണം ചെ​യ്യ​രു​ത്. ഭ​ക്ഷ​ണം പോ​ലു​ള്ള​വ​യു​ടെ വി​ത​ര​ണ​വും നി​രോ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ, തൊ​ഴി​ലാ​ളി ന​ഗ​ര​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, പാ​ർ​ക്കു​ക​ൾ, ബാ​ഹ്യ റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ള്ളി​ക​ൾ ഒ​ഴി​കെ​യു​ള്ള​വ ബു​ധ​നാ​ഴ്ച മു​ത​ൽ പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യി തു​റ​ക്കു​മെ​ന്ന് ഷാ​ർ​ജ ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​റേ​റ്റ് പ്ര​ഖ്യാ​പി​ച്ചു. അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന ഉ​ണ്ടാ​വു​ക​യി​ല്ല. ശു​ചി​മു​റി​ക​ൾ തു​റ​ക്കി​ല്ല. സ്ത്രീ​ക​ൾ​ക്ക് അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ​ത​ട​സ്സം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രും കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​രും പ​ള്ളി​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Continue Reading

Latest News