Connect with us
Malayali Express

Malayali Express

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ : രണ്ട് ഭീകരരെ സൈന്യം വധിച്ചു

INDIA

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ : രണ്ട് ഭീകരരെ സൈന്യം വധിച്ചു

Published

on

കശ്മീര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗിലുണ്ടായ ഏ​​റ്റു​​മു​​ട്ട​​ലി​​ല്‍ 2 ഭീകരരെ വധിച്ചു. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്​. കൊല്ലപ്പെട്ടവര്‍ ജമ്മു കശ്മീര്‍ ഐഎസ് ഭീകരരാണെന്നാണ് വിവരം. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്​ചയും അനന്ത്​നാഗ്​ ജില്ലയില്‍ സൈന്യം ഭീകരരെ വധിച്ചിരുന്നു. ഒരു ഹിസ്​ബുള്‍ മുജാഹിദീന്‍ ഭീകരനും രണ്ട്​ ലശ്​കര്‍ ത്വയിബ ഭീകരരുമാണ്​ കൊല്ലപ്പെട്ടത്​. ഈ വര്‍ഷം മാത്രം നൂറിലധികം ഭീകരരെയാണ്​ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്​. ജൂണില്‍ മാത്രം 46 ഭീകരരെ കൊലപ്പെടുത്തി.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News