Connect with us
Malayali Express

Malayali Express

ത​മി​ഴ്നാ​ട്ടി​ല്‍ ജൂ​ലൈ 31 വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

INDIA

ത​മി​ഴ്നാ​ട്ടി​ല്‍ ജൂ​ലൈ 31 വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

Published

on

ചെ​ന്നൈ : കോ​വി​ഡ് വ്യാ​പ​നം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂ​ലൈ 31 വ​രെ നീ​ട്ടി . സംസ്ഥാനത്ത് പൊതു​ഗ​താ​ഗ​തം അനുവദിക്കില്ല . അ​ത്യാ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി​യെ​ന്നും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ജി​ല്ലാ അ​തി​ര്‍​ത്തി​ക​ള്‍ ക​ട​ക്കാ​ന്‍ പാ​സ് നി​ര്‍​ബ​ന്ധ​മാ​ണ് . പ​ല​ച​ര​ക്ക് -​പ​ച്ച​ക്ക​റി ക​ട​ക​ള്‍, മ​രു​ന്നു​ക​ട​ക​ള്‍, പെ​ട്രോ​ള്‍ പമ്പ് തു​ട​ങ്ങി​യ​വ പ്ര​വ​ര്‍​ത്തി​ക്കും. അ​തേ​സ​മ​യം , സം​സ്ഥാ​ന​ത്ത് ഇ​ന്നലെ 3949 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച 62 മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ സംസ്ഥാനത്തെ ആ​കെ മ​ര​ണ​സം​ഖ്യ 1141 ആ​യി ഉ​യ​ര്‍​ന്നു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News