Connect with us
Malayali Express

Malayali Express

തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്ന് ജോസ് പക്ഷം

KERALA

തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്ന് ജോസ് പക്ഷം

Published

on

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്ന് ജോസ് പക്ഷം. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക. യുഡിഎഫിനോടും കോണ്‍ഗ്രസുനോടും മൃദു സമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം. ഇന്നലെ പുറത്താക്കിയപ്പോള്‍ യുഡിഎഫിന് അനകൂലമായി ചില നേതാക്കള്‍ സംസാരിച്ചതില്‍ ജോസ് കെ മാണി അതൃപ്‍തി പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിന് ജോസ് പക്ഷത്തിന്‍റെ സ്റ്റീയറിംഗ് കമ്മിറ്റി രാവിലെ പത്തിന് കോട്ടയത്ത് ചേരും.

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതോടെ മുന്നണി മാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായി. നിലവില്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനം എടുത്താലും ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള ശ്രമങ്ങളും ജോസ് വിഭാഗം നടത്തിയേക്കാം. എന്നാല്‍ സിപിഐയുടെ നിലപാടുകളടക്കം ഇടത് മുന്നണി പ്രവേശത്തിന് തിരിച്ചടിയായേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ ജോസ് കെ മാണി വിഭാഗം പുറത്തേക്ക് പോകുമ്ബോള്‍ ഒരു കാലത്ത് എല്‍ഡിഎഫിനൊപ്പം സജീവമായി നിന്ന ജോസഫ് യുഡിഎഫിന്‌റെ വിശ്വസ്തനാകുകയാണ്. അതുകൊണ്ട് തന്നെ ജോസ് വിഭാഗം മറുകണ്ടം ചാടാനുള്ള ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പാണ്. ഒറ്റയ്ക്ക് നില്കാനുള്ള തീരുമാനം എടുത്താലും തെരഞ്ഞെടുപ്പിന് മുന്‍പ് ഇടത് മുന്നണി പ്രവേശത്തിനുള്ള എല്ലാ വഴികളും നോക്കിയേക്കാം. എന്നാല്‍ സിപിഐ അടക്കം എതിര്‍ത്ത് നില്‍ക്കുന്നത് വലിയ തലവേദനയാകും.

യുഡിഎഫുമായി ഇനി ചര്‍ച്ച വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കള്‍. അപമാനിച്ച്‌ ഇറക്കിവിട്ടിടത്തേക്ക് ഇനിയൊരു തിരിച്ച്‌ പോക്ക് വേണ്ട. പാ‍ര്‍ട്ടിയിലെ എംഎല്‍എമാരും എംപിയും ഈ തീരുമാനത്തോട് യോജിക്കുന്നു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജോസഫിന്‍റെ പിന്തുണയോടെ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വസമായിരിക്കും പാര്‍ട്ടിക്ക് മുന്നിലെ അടുത്ത പ്രധാന കടമ്പ.

Continue Reading

Latest News