Connect with us
Malayali Express

Malayali Express

തൃശൂര്‍ ജില്ലയില്‍ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

KERALA

തൃശൂര്‍ ജില്ലയില്‍ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

Published

on

തൃശൂര്‍: കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. ചാലക്കുടി നഗരസഭയുടെ 16, 19, 21, 30, 31, 35, 36 ഡിവിഷനുകള്‍, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ 7, 8 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകള്‍.

ഇതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച 5 തദ്ദേശസ്ഥാപനപ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും. ജൂണ്‍ 21, 24 തീയതികളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുക. തൃശൂര്‍ കോര്‍പ്പറേഷനിലെ 3, 32, 35, 36, 39, 48, 49 ഡിവിഷനുകള്‍, കുന്നംകുളം നഗരസഭയിലെ 7, 8, 11, 15, 19, 20 ഡിവിഷനുകള്‍, കാട്ടകാമ്പാല്‍ പഞ്ചായത്തിലെ 6, 7, 9 വാര്‍ഡുകള്‍, കടവല്ലൂര്‍ പഞ്ചായത്തിലെ 14, 15, 16 വാര്‍ഡുകള്‍, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ 14, 15 വാര്‍ഡുകള്‍ എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തുടരും.

ഇവിടങ്ങളില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. കോടതി, ദുരന്തനിവാരണ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയൊഴികെ മറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്. ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഉച്ചക്ക് രണ്ടു മണി വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കണം.

Continue Reading

Latest News