Connect with us
Malayali Express

Malayali Express

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 181 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

INDIA

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 181 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

Published

on

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 181 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 7,610 ആയി. നിലവില്‍ മഹാരാഷ്ട്രയിലെ കോവിഡ് മരണ നിരക്ക് 4.48 ശതമാനമാണ്.

മഹാരാഷ്ട്രയില്‍ ഇന്നലെ അയ്യായിരത്തിലധികം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 5,257 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883 ആയി. നിലവില്‍ 73,298 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 88,960 പേര്‍ ഇതുവരെ രോഗമുക്തരായി. തിങ്കളാഴ്ച മാത്രം രോഗമുക്തി നേടിയത് 2,358 പേരാണ്.

മുംബൈയില്‍ തിങ്കളാഴ്ച 1226 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 76765 ആയി. തിങ്കളാഴ്ച 21 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 4463 ആയി.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News