Connect with us
Malayali Express

Malayali Express

കോവിഡ് വാക്സിന്‍ : ഇന്ത്യയിലും മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി

INDIA

കോവിഡ് വാക്സിന്‍ : ഇന്ത്യയിലും മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി

Published

on

ന്യൂഡല്‍ഹി : കോവിഡ് 19നെ പ്രതിരോധിക്കാനായി വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ചൈന, ബ്രിട്ടന്‍, അമേരിക്ക മുതലായ രാജ്യങ്ങളിലൊക്കെ വാക്സിന്‍റെ ആദ്യരൂപം വികസിപ്പിക്കുകയും മനുഷ്യരില്‍ പരീക്ഷണം തുടങ്ങുകയും ചെയ്തു. ഇപ്പോഴിതാ, കോവിഡിനെതിരായ സാധ്യതാ വാക്സിനുകളിലൊന്നിന് മനുഷ്യരില്‍ പ്രായോഗിക പരീക്ഷണം നടത്താന്‍ ഇന്ത്യയില്‍ അനുമതി.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, തദ്ദേശീയമായി വികസിപ്പിച്ച ‘കോവാക്സിന്’ ആദ്യ ഗവേഷണ ഫലങ്ങള്‍ വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ജൂലൈ മുതല്‍ തന്നെ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. വാക്സിന്‍ പരീക്ഷണത്തിനാവശ്യമായ കൊറോണ വൈറസ് (സ്ട്രെയിന്‍) എന്‍ഐവി വേര്‍തിരിച്ചെടുത്ത ശേഷം ഭാരത് ബയോടെക്കിനു കൈമാറുകയായിരുന്നു. ഹൈദരാബാദ് ജീനോം വാലിയില്‍, ഭാരത് ബയോടെക്കിന്റെ പ്രത്യേക സംവിധാനത്തിലായിരുന്നു ഗവേഷണം.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News