Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് തിങ്കളാഴ്ച 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 79 പേര്‍ രോഗമുക്തി നേടി

KERALA

സംസ്ഥാനത്ത് തിങ്കളാഴ്ച 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 79 പേര്‍ രോഗമുക്തി നേടി

Published

on

സംസ്ഥാനത്ത് തിങ്കളാഴ്ച 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തി നേടി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. സമ്പര്‍ക്കം വഴി അഞ്ച് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗം ബാധിച്ച അഞ്ച് പേരില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഒന്‍പത് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തൃശൂര്‍ 26, കണ്ണുര്‍ 14, മലപ്പുറം 13, പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11, കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസര്‍ഗോഡ്, തിരുവനന്തപുരം നാല് വീതം.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവന്തപുരം 3, കൊല്ലം 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂര്‍, പാലക്കാട് മൂന്ന്, കോഴിക്കോട് എട്ട്, മലപ്പുറം ഏഴ്, കണ്ണൂര്‍ 13, കാസര്‍ഗോഡ് 2.

Continue Reading

Latest News