Connect with us
Malayali Express

Malayali Express

കോഴിക്കോട് തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡെന്ന് സംശയം

KERALA

കോഴിക്കോട് തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡെന്ന് സംശയം

Published

on

കോഴിക്കോട് നഗരത്തില്‍ രണ്ട് ദിവസം മുന്‍പ് തൂങ്ങിമരിച്ചയാള്‍ കൊവിഡ് രോഗിയെന്ന് സംശയം. ഇയാളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ച വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ സിഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇതേ തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിച്ചു.

കോഴിക്കോട്ടെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുന്ന വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണനാണ് വീട്ടില്‍ വച്ചു തൂങ്ങിമരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇയാളുടെ ആത്മഹത്യയെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ആത്മഹ്യ ചെയ്തത്.

തുടര്‍ന്ന് സ്ഥലത്ത് എത്തിയ വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മൃതദേഹം താഴെയിറക്കി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ ആണ് ആദ്യഫലം പൊസിറ്റീവായി വന്നത്.

ഇയാളുടെ മൃതദേഹം കാണാനായി നാട്ടുകാര്‍ കൂട്ടത്തോടെ എത്തിയിരുന്നതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാന്‍ അന്വേഷണം ആരംഭിച്ചു. കൃഷ്ണന്റെ കുടുംബാംഗങ്ങളേയും അയല്‍വാസികളേയും ഇയാള്‍ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുന്ന കോഴിക്കോട് പിടി ഉഷാ റോഡിലെ അപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ താമസക്കാരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം.

ഇയാള്‍ ജോലി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ചെന്നൈയില്‍ നിന്നും മറ്റും എത്തിയ ആളുകള്‍ ക്വാറന്റൈനില്‍ നിന്നിരുന്നുവെന്നാണ് വിവരം. ഇവരില്‍ നിന്നാകാം കൃഷ്ണനെ രോഗബാധയുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. രോഗി മരണപ്പെട്ടതിനാല്‍ സമ്പര്‍ക്കപ്പട്ടകിയും റൂട്ട് മാപ്പും തയ്യാറാക്കുന്നതും വലിയ വെല്ലുവിളിയായേക്കും.

Continue Reading

Latest News