Connect with us
Malayali Express

Malayali Express

പുതിയ ജോസ് ഗീബല്‍സ്; ജോസ് കെ. മാണിയെ വിമര്‍ശിച്ച് പി.ജെ ജോസഫ്

KERALA

പുതിയ ജോസ് ഗീബല്‍സ്; ജോസ് കെ. മാണിയെ വിമര്‍ശിച്ച് പി.ജെ ജോസഫ്

Published

on

ജോസ് കെ. മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ജെ ജോസഫ്. ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് നിതീപൂര്‍വമായ തീരുമാനമാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. കെ.എം മാണിയുള്ള കാലത്തെ ധാരണയാണ് ജോസ് കെ മാണി തെറ്റിച്ചതെന്നും പി.ജെ ജോസഫ് പറഞ്ഞു.

യു.ഡി.എഫ് നേതൃത്വമാണ് ആ ധാരണ തീരുമാനിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒന്‍പത് ദിവസം കൊണ്ട് രാജിവയ്ക്കണമെന്ന് യു.ഡി.എഫ് തീരുമാനമെടുത്തു. എന്നാല്‍ ധാരണയുണ്ടെന്ന് പോലും അവര്‍ സമ്മതിക്കുന്നില്ല. യു.ഡി.എഫ് തീരുമാനം അംഗീകരിക്കാത്തവര്‍ക്ക് മുന്നണിയില്‍ സ്ഥാനമില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വേണമെന്ന് പറഞ്ഞിട്ട് കേട്ടില്ല. അവിടെ തോല്‍വി ഏറ്റുവാങ്ങിയതാണ്. കെ.എം കെ.എം മാണി ഉള്ളപ്പോള്‍ എടുത്ത നിലപാടും ഭരണഘടനയും അംഗീകരിച്ചില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു. പുതിയ ജോസ് ഗീബല്‍സ് വന്നിരിക്കുകയാണെന്നും പി.ജെ ജോസഫ് പറഞ്ഞു.

Continue Reading

Latest News