Connect with us
Malayali Express

Malayali Express

പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ച ശേഷം പിന്‍മാറുന്നു; മറുപടിയുമായി മുഖ്യമന്ത്രി

KERALA

പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ച ശേഷം പിന്‍മാറുന്നു; മറുപടിയുമായി മുഖ്യമന്ത്രി

Published

on

ഇ മൊബിലിറ്റി പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതി ആരോപിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൈസ് വാട്ടര്‍ ഹൗസ. കൂപ്പേഴ്സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വസ്തുകളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമായി പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ മൊബിലിറ്റി സര്‍ക്കാര്‍ നയമാണ്. പുതിയ കാലത്ത് വൈദ്യൂതി വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. 2022ഓടെ 10 ലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് ആലോചന. മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. അശോക് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വാഹനനയം സര്‍ക്കാര്‍ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഫോര്‍മാറ്റിക്സ് സെന്റ്’ സര്‍വീസസ് കോര്‍പ്പറേറ്റഡ് എംപാനല്‍ ചെയ്ത സ്ഥാപനമാണ്. നിക്സിയുടെ അംഗീകൃത പട്ടികയിലെ മൂന്ന് കമ്പനികളെയാണ് ബസ് പോര്‍ട്ടലുകള്‍, ലോജിസ്റ്റിക്സ് പോര്‍ട്ടലുകള്‍, ഇ മൊബിലിറ്റി പദ്ധതികള്‍ക്കുള്ള കണ്‍സള്‍ട്ടന്റുകളായി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്ന ആരോപണവും തെറ്റാണ്. കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സിയായ നിക്സി എംപാനല്‍ ചെയ്ത പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ്. അതിന് സെബിയുടെ വിലക്കില്ല. വിലക്കുള്ളത് പ്രൈസ് വാട്ടര്‍ ഹൗസ് ആന്‍ഡ് കമ്പനി ബാംഗ്ലൂര്‍ എല്‍.എല്‍.പി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്. ഇവരാണ് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി ഓഡിറ്റില്‍ കണ്ടെത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനവും മറ്റൊന്ന് ഓഡിറ്റ് സ്ഥാപനവുമാണ്. എന്നാല്‍ രണ്ടും രണ്ട് വ്യത്യസ്ഥമായ സ്ഥാപനങ്ങളാണെന്ന വിവരം മറച്ചുവച്ചാണ് ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടക്കം മുതല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളൊന്നും ക്ലച്ച് പിടിക്കുന്നില്ല. വാര്‍ത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ച് കുറച്ച് ദിവസം ചര്‍ച്ച നടത്തിക്കുക. അതിന് ശേഷം അതില്‍ നിന്ന് പിന്‍മാറുകയാണ് പ്രതിപക്ഷ നേതാവ്. ഇ മൊബിലിറ്റി ഹബുമായി ബന്ധപ്പെട്ട ആരോപണവും ഇതുപോലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Latest News