Connect with us
Malayali Express

Malayali Express

കൊവിഡ് 19: മാഹിയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം

INDIA

കൊവിഡ് 19: മാഹിയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം

Published

on

മാഹിയില്‍ കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരം. മാഹിയില്‍ തിങ്കളാഴ്ച മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാഹി ആയുര്‍വേദ കോളജ് പ്രിന്‍സിപ്പലടക്കം മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എം.എല്‍.എയും അഡ്മിനിസ്ട്രേറ്ററുമടക്കം മാഹിയുടെ ഭരണ ചുമതലയുള്ള നിരവധി പേര്‍ക്ക് പ്രിന്‍സിപ്പലുമായി സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ആഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ കൊവിഡ് അവലോകന യോഗത്തില്‍ ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ പങ്കെടുത്തിരുന്നു. ഇതേ യോഗത്തില്‍ പങ്കെടുത്ത മാഹി എം.എല്‍.എ ഡോ. വി രാമചന്ദ്രന്‍, അഡ്മിനിസ്ട്രേറ്റര്‍ അമന്‍ ശര്‍മ്മ, മാഹി എസ്.പി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവരടക്കമുള്ള ഉന്നതോദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അടക്കം നേതൃത്വം നല്‍കുന്നവര്‍ കൂട്ടത്തോടെ നിരീക്ഷണത്തിലായതോടെ ആശങ്കയുയര്‍ന്നിട്ടുണ്ട്.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News