Connect with us
Malayali Express

Malayali Express

ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

INDIA

ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

Published

on

രാജ്യത്ത് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ചൈനയുമായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. സ്വകാര്യതാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഐടി വകുപ്പിലെ 69 അ വകുപ്പുപ്രകാരമാണ് നടപടി.

നിരോധിക്കപ്പെട്ട ആപ്പുകളില്‍ ഇവയും ഉള്‍പ്പെടുന്നു: ഷെയര്‍ ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ബയ്ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍.

Continue Reading

Latest News