Connect with us
Malayali Express

Malayali Express

ഡല്‍ഹിയിലെ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം 417 ആയി

INDIA

ഡല്‍ഹിയിലെ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം 417 ആയി

Published

on

ന്യൂഡല്‍ഹി : സംസ്ഥാനത്ത് കൊവിഡ് വ്യാപനനിരക്ക് പരിശോധനയുടെ ഭാഗമായി 2.45 ലക്ഷം ആളുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ 417 പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണുകളായി. ജൂലൈ ആറിനകം മുഴുവന്‍ വീടുകളിലും പരിശോധന നടത്തി വ്യാപനനിരക്കിന്റെ തോത് അളക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ചില സ്ഥലങ്ങളില്‍ ഇത് പൂര്‍ണമായും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതിനാല്‍ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ പരിശോധന നടത്തിയവരില്‍ രോഗലക്ഷണങ്ങളുള്ള 45,000 പേരുടെ സ്രവം പരിശോധനക്കയച്ച്‌ ഇവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റീ-മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്ബ് നഗരത്തിലെ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം 280 ആയിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ് -19 പ്രതിരോധ പദ്ധതി പ്രകാരം കണ്ടൈയ്‌മെന്റ് സോണുകളുടെ റീ- മാപ്പിംഗ് ഈ മാസം 30നകം പൂര്‍ത്തിയാക്കും.

2011 ലെ സെന്‍സസ് പ്രകാരം തലസ്ഥാനത്ത് 34.35 ലക്ഷത്തിലധികം കുടുംബങ്ങളാണുള്ളത്. നിലവിലെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലസ്ഥാനത്തെ ഓരോ ആളുകളെയും പരിശോധിക്കുന്നതിനായി രണ്ട് അംഗങ്ങള്‍ വീതമുള്ള 1,100 ടീമുകളെ രൂപവത്കരിച്ചിട്ടുണ്ട്. എസ് എസ് കൊറോണ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപിച്ചിരിക്കുന്നത്. ഇത് വഴി സര്‍ക്കാര്‍ സജ്ജീകരിച്ച വെബ് പോര്‍ട്ടലിലേക്ക് തത്സമയ വിശദാംശങ്ങള്‍ അയ്ക്കാന്‍ സാധിക്കും.

പ്രാഥമിക വിവരങ്ങളായ പേര്, പ്രായം, വിലാസം, കോണ്‍ടാക്റ്റ് നമ്പര്‍ എന്നിവ കൂടാതെ, ഓരോ വ്യക്തിയുടെയും യാത്രാ വിവരങ്ങള്‍, രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ സര്‍ക്കാറിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ തുടങ്ങിയ വിവരങ്ങളും ഈ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്താന്‍ ടീമംഗങ്ങള്‍ക്ക് കഴിയും.

Continue Reading

Latest News