Connect with us
Malayali Express

Malayali Express

ഖത്തറിൽ ലോകകപ്പിന് മുമ്പൊരു മിനിലോകകപ്പ്

GULF

ഖത്തറിൽ ലോകകപ്പിന് മുമ്പൊരു മിനിലോകകപ്പ്

Published

on

ദോഹ: ഖത്തറിൽ 2022ലെ ലോകകപ്പിന്​ മു​െമ്പാരു മിനിലോകകപ്പ്​. 2022 ലോകകപ്പിൻെറ അവസാന ഘട്ട തയ്യാറെടുപ്പുകളുടെ ഭാഗമായി അറബ് രാജ്യങ്ങൾ പങ്കെടുക്കുന്ന പാൻ–അറബ് ഫുട്​ബാൾ ടൂർണമ​െൻറാണ്​ 2021ൽ ഖത്തറിൽ നടക്കുക. ഡിസംബർ 1 മുതൽ 18 വരെയാണ് ചാമ്പ്യൻഷിപ്പ്. ഖത്തർ ഫുട്​ബാൾ അസോസിയേഷനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലോകകപ്പ് ഫുട്​ബാൾ നടക്കുന്ന അതേ സമയത്തായിരിക്കും 2021ലെ പാൻ അറബ് ഫുട്​ബാൾ ചാമ്പ്യൻഷിപ്പും നടക്കുകയെന്നതും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. ഫിഫയും ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമാണ് ടൂർണമ​െൻറിന് ചുക്കാൻ പിടിക്കുന്നത്.

വീഡിയോ കോൺഫറൻസ്​ വഴി നടന്ന ഫിഫ സമിതി യോഗത്തിൽ പാൻ അറബ് ഫുട്ബോൾ ടൂർണമ​െൻറുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറലും ഫിഫ ലോകകപ്പ് ഖത്തർ കമ്പനി ചെയർമാനുമായ ഹസൻ അൽ തവാദിയുടെ നിർദേശങ്ങളെ ഫിഫ ഏകപക്ഷീയമായി പിന്തുണച്ച് അംഗീകാരം നൽകുകയായിരുന്നു. ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള 22 അറബ് ദേശീയ ടീമുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. ലോകകപ്പിനായി തയ്യാറാക്കിയ സ്​റ്റേഡിയം ഉൾപ്പെടെയുള്ള സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതിനും പരീക്ഷിക്കപ്പെടുന്നതിനുമുള്ള സംഘാടകരുടെ അവസാന ശ്രമങ്ങൾ കൂടിയായിരിക്കും മിനി ലോകകപ്പ്.

ലോകകപ്പി​െൻറ കലാശപ്പോരാട്ടം നടക്കുന്ന ദിവസത്തി​െൻറ കൃത്യം ഒരു വർഷം മുമ്പ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ച് ലോകകപ്പിനായി കൂടുതൽ ജനപ്രീതി സൃഷ്​ടിക്കുകയാണ് ലക്ഷ്യം. ടൂർണമ​െൻറിനായുള്ള എല്ലാ സ്​റ്റേഡിയങ്ങൾക്കും പരിശീലന ഗ്രൗണ്ടുകൾക്കും 2022 ലോകകപ്പിനായി നിർമിച്ചവയായിരിക്കും ഉപയോഗപ്പെടുത്തുക. 2022 ലോകകപ്പി​െൻറ സ്​റ്റേഡിയങ്ങളുൾപ്പെടെയുള്ള അടിസ്​ഥാന സൗകര്യങ്ങളും ആതിഥേയ രാജ്യത്തി​െൻറ ഗതാഗത, താമസ സംവിധാനങ്ങളും ആസ്വദിക്കാനും അനുഭവിക്കാനും താരങ്ങൾക്കും ഓഫീഷ്യലുകൾക്കും ആരാധകർക്കുമുള്ള സുവർണാവസരം കൂടിയായിരിക്കും പാൻ അറബ് ഫുട്​ബാൾ ടൂർണമ​െൻറ്.

ഖത്തറിലും മേഖലയിലും ആഗോള തലത്തിലുമുള്ള കളി േപ്രമികൾക്ക് ഖത്തറിനെ ആസ്വദിക്കാനും അനുഭവിക്കാനുള്ള സുവർണാവസരമായിരിക്കും പാൻ അറബ് ടൂർണമ​െൻറ്​ എന്ന് ഖത്തർ ഫുട്​ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി പറഞ്ഞു.
ഖത്തറി​െൻറയും മേഖലയുടെയും ലോകകപ്പിലേക്കുള്ള നിർണായക ചുവടുവെപ്പായിരിക്കും ടൂർണമ​െൻറ്​ എന്നും ലോകകപ്പ് വിജയകരമാക്കുന്നതിനുള്ള സംഘടിപ്പിക്കുന്നതിന് വലിയ അനുഭവമായിരിക്കുമിതെന്നും അദ്ദേഹം വ്യക്തമാക്കി.

മിഡിലീസ്​റ്റിലും അറബ് ലോകത്തും ആദ്യമായെത്തുന്ന ലോകകപ്പ് മികച്ച അനുഭവമാക്കുന്നതിനുള്ള തയ്യാറെടുപ്പാണ് പാൻ–അറബ് ഫുട്​ബാൾ ടൂർണമ​െൻറ് എന്ന് ഹസൻ അൽ തവാദി പറഞ്ഞു. 2010ന് ശേഷം നിരവധി ഫുട്​ബാൾ ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ വേദിയായിട്ടുണ്ട്​. എന്നാൽ ലോകകപ്പിന് മുമ്പായുള്ള ഏറ്റവും നിർണായകവും വലുതുമായ ചാമ്പ്യൻഷിപ്പായിരിക്കുമിതെന്നും ലോകകപ്പി​െൻറ അതേ സമയത്ത് നടക്കുന്ന ചാമ്പ്യൻഷിപ്പായതിനാൽ 2022ൽ എന്താണ് അനുഭവിക്കുകയെന്ന് കളിേപ്രമികൾക്ക് നേരത്തെ ബോധ്യപ്പെടാൻ ഇത് സഹായകമാകുമെന്നും അൽ തവാദി വ്യക്തമാക്കി. പാൻ–അറബ് ഫുട്​ബാൾ ടൂർണമ​െൻറി​െൻറ സമയവും പങ്കെടുക്കുന്ന ടീമുകളും ചാമ്പ്യൻഷിപ്പ് ഘടനയും പിന്നീട് പുറത്തുവിടുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഖത്തർ ഫുട്​ബാൾ അസോസിയേഷൻ, ഫിഫ, സുപ്രീം കമ്മിറ്റി എന്നിവരുടെ പിന്തുണയാൽ ഖത്തർ 2022 സ്​റ്റാഫുകളായിരിക്കും ടൂർണമ​െൻറിന് നേതൃത്വം നൽകുക.

Continue Reading

Latest News