Connect with us
Malayali Express

Malayali Express

മിസൈമീർ പമ്പിങ് സ്​റ്റേഷൻ: തുരങ്ക നിർമാണം പകുതിയും പൂർത്തിയായി

GULF

മിസൈമീർ പമ്പിങ് സ്​റ്റേഷൻ: തുരങ്ക നിർമാണം പകുതിയും പൂർത്തിയായി

Published

on

ദോഹ: മിസൈമീർ പമ്പിങ് സ്​റ്റേഷൻ ആൻഡ് ഔട്ട്ഫോൾ പദ്ധതിയുടെ ഭാഗമായ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഔട്ട്ഫോൾ തുരങ്കം നിർമാണത്തി​െൻറ 50 ശതമാനം പൂർത്തിയായതായി പൊതു മരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. 920 ദശലക്ഷം റിയാൽ ചെലവിൽ നിർമിക്കുന്ന പദ്ധതി അടുത്ത വർഷം അവസാന പാദത്തിൽ പൂർത്തിയാകുമെന്ന് അശ്ഗാൽ വ്യക്തമാക്കി. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യം അശ്ഗാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

ലോകത്തിൽ തന്നെ ഈ വിഭാഗത്തിൽ പെടുന്ന ഏറ്റവും ദൈർഘ്യമേറിയ ഔട്ട്ഫോൾ തുരങ്കമാണ് ഖത്തറിൽ നിർമിക്കുന്നത്. രാജ്യത്തെ സർഫേസ്​ ആൻഡ് സ്​റ്റോംവാട്ടർ പ്രതിസന്ധിക്ക് സുസ്​ഥിര പരിഹാരമായിട്ടാണ് പദ്ധതിയെ വിലയിരുത്തുന്നത്. ദോഹയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ൈഡ്രനേജുകൾ വഴിയുള്ള സ്​റ്റോം വാട്ടർ, സർഫേസ്​ വാട്ടർ എന്നിവ സ്വീകരിക്കാൻ പദ്ധതിക്കാകും. അന്താരാഷ്​ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി നിർമിക്കുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മിസൈമീർ പമ്പിങ് സ്​റ്റേഷൻ ഔട്ട്ഫോൾ തുരങ്കം വഴി സർഫേസ്​–സ്​റ്റോംവാട്ടർ കടൽ തീരത്ത് നിന്നും 10 കിലോമീറ്റർ ദൂരത്തേക്ക് ഒഴുക്കിക്കളയാൻ സാധിക്കും.

കടൽ പ്രതലത്തിൽ നിന്നും 15 മീറ്റർ ആഴത്തിൽ നിർമിക്കുന്ന ഔട്ട്ഫോൾ തുരങ്കത്തിന് 3.7 മീറ്ററാണ് വ്യാസം. എർത്ത് പ്രഷർ ബാലൻസ്​ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അത്യാധുനിക ടണൽ ബോറിങ് മെഷീനാണ് തുരങ്ക നിർമാണത്തിന് ഉപയോഗിക്കുന്നത്.

Continue Reading

Latest News