Connect with us
Malayali Express

Malayali Express

ജൂൺ 30 മുതൽ സ്വകാര്യ സ്ഥാപനങ്ങൾ തുറക്കുന്നത്​ ആശ്വാസം

GULF

ജൂൺ 30 മുതൽ സ്വകാര്യ സ്ഥാപനങ്ങൾ തുറക്കുന്നത്​ ആശ്വാസം

Published

on

കുവൈത്ത്​ സിറ്റി: ജൂൺ 30 മുതൽ കടകൾ ഉൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകുന്നത്​ നിരവധി പേർക്ക്​ ആശ്വാസമാവും. മൂന്ന്​ മാസത്തോളമായി കടകൾ അടച്ചിട്ടത്​ കാരണം ​ജോലിയും വരുമാനവുമി​ല്ലാതെ പതിനായിരങ്ങളാണ്​ ദുരിതത്തിലായത്​. 30 ശതമാനം ജീവനക്കാർക്ക്​ മാത്രം അനുമതി നൽകി​യും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിബന്ധനയോടെയുമാണ്​ കടകൾ തുറക്കാൻ അനുവദിക്കുന്നത്​.

പൂർണമായി അടഞ്ഞുകിടക്കുന്ന അവസ്ഥ മാറുന്ന ആശ്വാസമാണ്​ കടയുടമകൾക്കും ജീവനക്കാർക്കും. ശുചിത്വം പാലിക്കണമെന്നും കൃത്യമായ ഇടവേളകളിൽ അണുവിമുക്​തമാക്കണമെന്നും നിർദേശമുണ്ട്​. ജീവനക്കാരുടെയും ഉപഭോക്​താക്കളുടെയും ശരീരോഷ്​മാവ്​ പരിശോധിക്കണം. 37.5 ഡിഗ്രിയിൽ അധികം ശരീരോഷ്​മാവ്​ ഉള്ളവരെ കടകളിൽ പ്രവേശിപ്പിക്കാൻ പാടില്ല.

സാമൂഹിക അകലം പാലിക്കണം, നിരന്തരം ഉപയോഗിക്കുന്ന പ്രതലങ്ങൾ അണുവിമുക്​തമാക്കണം, ഒരു ഫോണും കമ്പ്യൂട്ടറും മറ്റ്​ ഉപകരണങ്ങളും ഒന്നിലധികംപേർ ഉപയോഗിക്കരുത്​, ഒന്നിലധികം ജീവനക്കാർ ഉപയോഗിക്കുന്ന മെഷീനുകൾക്കും ഉപകരണങ്ങൾക്കും അരികെ സ്​റ്റെറിലൈസർ സ്ഥാപിക്കണം, ആരോഗ്യ സുരക്ഷ സംബന്ധിച്ച്​ ജീവനക്കാർക്ക്​ മാർഗനിർദേശം നൽകണം തുടങ്ങിയ നിബന്ധനകളാണ്​ സ്വകാര്യ സ്ഥാപനങ്ങൾ തുറക്കാൻ​ അധികൃതർ മുന്നോട്ടുവെക്കുന്നത്​. രണ്ടു​മീറ്റർ അകലം പാലിക്കണമെന്നാണ്​ നിർദേശം. നിബന്ധനകൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ അധികൃതർ പരിശോധന നടത്തും. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കും.

അതേസമയം, ബാർബർ ഷോപ്പുകൾക്കും സലൂണുകൾക്കും ഇൗ ഘട്ടത്തിൽ തുറക്കാൻ അനുമതിയില്ല. ഇവിടങ്ങളിലെ ജീവനക്കാർ മൂന്നുമാസമായി ​ജോലിയില്ലാതെ പ്രയാസത്തിലാണ്​. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതി​​െൻറ ഒന്നാം ഘട്ടത്തിൽ അനുവദിച്ച വിഭാഗം സ്ഥാപനങ്ങൾക്ക്​ പുറമെയാണ്​ 30 ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങൾക്ക്​ ജൂൺ 30 മുതൽ തുറക്കാൻ അനുമതി നൽകിയത്​. സർക്കാർ സ്ഥാപനങ്ങളും ചൊവ്വാഴ്​ച മുതൽ 30 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും.

Continue Reading

Latest News