Connect with us
Malayali Express

Malayali Express

ഒരു കുടുംബത്തിൽ 18 പേർക്ക് കോവിഡ് –19

USA

ഒരു കുടുംബത്തിൽ 18 പേർക്ക് കോവിഡ് –19

Published

on


പി പി ചെറിയാൻ

കാരൾട്ടൺ (ടെക്സസ്) : ഡാലസ് കൗണ്ടി കാരൾട്ടൺ സിറ്റിയിലെ ഒരു വീട്ടിൽ 18 പേർക്ക് കൊറോണ വൈറസ് പോസിറ്റീവ്. ഇവരിൽ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേയ് 30 നാണ് കോവിഡ് 19 ന്റെ വ്യാപനം ഇവിടെ ആരംഭിക്കുന്നത്. ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്ത ഏക ബന്ധുവിൽ കണ്ടെത്തിയ കോവിഡ് 19 ആ പാർട്ടിയിൽ പങ്കെടുത്ത മറ്റു കുടുംബാംഗങ്ങൾക്കും ലഭിച്ചു. ഏഴു പേർക്കാണ് ആദ്യം പോസിറ്റിവാണെന്നും കണ്ടെത്തിയത്. തുടർന്ന് പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരിൽ നടത്തിയ പരിശോധനയിൽ 12 പേരിൽ കൂടി വൈറസ് ബാധ കണ്ടെത്തുകയായിരുന്നു.

പെർ ബർബോസായുടെ മകൾക്ക് 30 വയസ്സ് പൂർത്തീകരിക്കുന്ന ദിവസം സംഘടിപ്പിച്ച ബർത്ത് ഡേ പാർട്ടിയാണ് ഇത്രയും പേരിൽ കോവിഡ് 19 വ്യാപിക്കുന്നതിന് ഇടയാക്കിയത്.

ബർത്ത് ഡെ പാർട്ടിക്കു മുൻപ് ഇവർ ഗോൾഫും കളിച്ചിരുന്നതായി ബർബോസ പറഞ്ഞു. ബർത്ത് ഡേ പാർട്ടിയിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങും മാസ്ക്കും പലരും ധരിച്ചിരുന്നുവെങ്കിലും കോവിഡിനെ തടയിടാനായില്ല. ഇതിൽ രണ്ടു കുട്ടികളും രണ്ടു ഗ്രാന്റ് പാരന്റ്സും ഒരു കാൻസർ രോഗിയും ബർബോസായുടെ മാതാപിതാക്കളും ഉൾപ്പെടുന്നു. ഇവർ 68 വർഷമായി സന്തുഷ്ട കുടുംബജീവിതം നയിച്ചുവരികയായിരുന്നു.

Continue Reading

Latest News