Connect with us
Malayali Express

Malayali Express

കുവൈത്തിൽ ജൂൺ 30 മുതൽ കർഫ്യൂ രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ

GULF

കുവൈത്തിൽ ജൂൺ 30 മുതൽ കർഫ്യൂ രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ

Published

on

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ജൂൺ 30 ചൊവ്വാഴ്​ച മുതൽ കോവിഡ്​ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതി​​​െൻറ രണ്ടാംഘട്ടം ആരംഭിക്കും. കർഫ്യൂ സമയം രാത്രി എട്ടുമണി മുതൽ രാവിലെ അഞ്ചുമണിവരെയാക്കും. നിലവിൽ ഏഴുമണി മുതൽ അഞ്ചുമണി വരെയാണ്​.

സർക്കാർ ഒാഫിസുകൾ പരിമിതമായി പ്രവർത്തിച്ചുതുടങ്ങും എന്നതാണ്​ മറ്റൊരു പ്രധാന മാറ്റം. 30 ശതമാനം ജീവനക്കാരുമായി സർക്കാർ ഒാഫിസുകൾ പ്രവർത്തിക്കും. റൊ​േട്ടഷൻ അടിസ്ഥാനത്തിലാവും ജീവനക്കാർക്ക്​ ജോലിക്കെത്താൻ നിർദേശം നൽകുക. അവന്യൂസ്​, മറീന, സൂഖ്​ ശർഖ്​ തുടങ്ങിയ മാളുകൾ 30 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കും.

വ്യാഴാഴ്​ച ചേർന്ന പ്രത്യേക മന്ത്രിസഭ യോഗമാണ്​ തീരുമാനമെടുത്തത്​. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച്​ സാധാരണ ജീവിതത്തിലേക്ക്​ മടക്കിക്കൊണ്ടുവരാനാണ്​ തീരുമാനം. മേയ്​ 31ന്​ ആരംഭിച്ച ആദ്യഘട്ടം ജൂൺ 21 വരെയാണ്​ നിശ്ചയിച്ചിരുന്നതെങ്കിലും നേരത്തെ ഇത്​ നീട്ടുകയായിരുന്നു. വ്യാഴാഴ്​ച ചേർന്ന മന്ത്രിസഭ യോഗം കോവിഡ്​ വ്യാപനം അവലോകനം നടത്തി ജൂൺ 30 മുതൽ രണ്ടാംഘട്ടത്തിലേക്ക്​ പ്രവേശിക്കാൻ തീരുമാനിച്ചു.

അതേസമയം, ജലീബ്​ അൽ ശുയൂഖ്​, മഹബൂല, ഫർവാനിയ എന്നിവിടങ്ങളിലെ ​െഎസൊലേഷൻ മറ്റൊരു അറിയിപ്പുണ്ടാവുന്നത്​ വരെ തുടരാൻ തീരുമാനിച്ചു. സമീപ ദിവസങ്ങളിൽ പുതിയ കോവിഡ്​ കേസുകളിലുണ്ടായ കുറവ്​ പരിഗണിച്ച്​ മഹബൂലയിൽ ​െഎസൊലേഷൻ നീക്കുമെന്ന്​ പ്രതീക്ഷിച്ചിരുന്നു.

Continue Reading

Latest News