Connect with us
Malayali Express

Malayali Express

ഓഐസിസി അയർലൻഡ് നേതൃത്വം നൽകുന്ന ആഗോള ആരോഗ്യ പാഠങ്ങൾ

EUROPE

ഓഐസിസി അയർലൻഡ് നേതൃത്വം നൽകുന്ന ആഗോള ആരോഗ്യ പാഠങ്ങൾ

Published

on


റോണി കുരിശിങ്കൽപറമ്പിൽ

ഡബ്ലിൻ : ഐഓസി / ഓഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ കോവിഡ് – ആഗോള ആരോഗ്യ പാഠങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി, ജൂൺ മാസം 28 ഞായാറാഴ്ച അയർലൻഡ് സമയം ഉച്ചയ്ക്ക്1:30 ന് ഫെയ്സ്ബുക്ക് ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. അമേരിക്കയിലെ കോവിഡ് ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്ന ഡോക്ടർ റെബേക്ക 25-ഓളം വർഷമായി അവിടെ തന്നെ സ്ഥിരതാമസക്കാരിയും സാമൂഹിക, സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന മലയാളി സാന്നിധ്യവുമാണ്.

ആരോഗ്യ രംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുള്ള ഡോ.റെബേക്ക മിനി വർഗീസ് തൃശൂർ സ്വദേശിനിയാണ്. ഞായറാഴ്ച ഉച്ചക്ക് അയർലണ്ട് സമയം ഉച്ചയ്ക്ക്1:30ന് ഒഐസിസി അയർലൻഡിന്റെ ഫെയ്സ്ബുക്ക് പേജിൽ നിന്നായിരിക്കും ഈ ലൈവ് പ്രോഗ്രാം എന്ന് സംഘടകർ അറിയിച്ചു. കോവിഡിനെ കുറിച്ചുള്ള വളരെ വിശദമായ ഈ പ്രഭാഷണം കേൾക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News