Connect with us
Malayali Express

Malayali Express

ഒ​മാ​നി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ : ഷോ​പ്പി​ങ്​ മാ​ളു​ക​ളും ത​യ്യ​ൽ​ക്ക​ട​ക​ളു​മ​ട​ക്കം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

GULF

ഒ​മാ​നി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ : ഷോ​പ്പി​ങ്​ മാ​ളു​ക​ളും ത​യ്യ​ൽ​ക്ക​ട​ക​ളു​മ​ട​ക്കം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

Published

on

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഷോ​പ്പി​ങ്​ മാ​ളു​ക​ൾ, വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ൾ, ത​യ്യ​ൽ​ക്ക​ട​ക​ൾ, ലോ​ൺ​ട്രി​ക​ൾ തു​ട​ങ്ങി അ​മ്പ​തി​ല​ധി​കം വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ മൂ​ന്നു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്. ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ​സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ൽ, ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ക്ക​ൽ തു​ട​ങ്ങി​യ സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ൾ സ്​​ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്ക​ണം. മാ​ളു​ക​ളി​ൽ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്​ ആ​ളു​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. രാ​വി​ലെ മു​ത​ൽ സു​പ്രീം ക​മ്മി​റ്റി​യു​ടെ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച്​ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന ജോ​ലി​ക​ളാ​ണ്​ ന​ട​ന്ന​ത്. അ​തേ സ​മ​യം പു​തി​യ ഇ​ള​വു​ക​ൾ മ​ത്ര വി​ലാ​യ​ത്ത്, ഹ​മ​രി​യ, വാ​ദി ക​ബീ​ർ വ്യ​വ​സാ​യ മേ​ഖ​ല തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ബാ​ധ​ക​മ​ല്ല. റൂ​വി ന​ഗ​ര​ത്തി​ൽ ത​യ്യ​ൽ ക​ട​ക​ള​ട​ക്കം തു​റ​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി അ​ട​പ്പി​ച്ചു. ഇ​ള​വു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ക്കു​റി​യും ത​ഴ​യ​പ്പെ​ട്ട​തി​​െൻറ നി​രാ​ശ​യി​ലാ​ണ്​ മ​ത്ര സൂ​ഖി​ലു​ള്ള​വ​ർ.

മാ​ളു​ക​ളി​ൽ 12 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​ർ​ക്കും 60 വ​യ​സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. മാ​ളു​ക​ളി​ൽ എ​ത്തു​ന്ന ഉ​പ​ഭോ​ക്​​താ​ക്ക​ൾ മു​ഖാ​വ​ര​ണം ധ​രി​ക്ക​ണം. ഇ​വ​ർ ര​ണ്ടു​ മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം അ​ക​ത്ത്​ ത​ങ്ങാ​ൻ പാ​ടു​ള്ള​ത​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള അ​റി​യി​പ്പു​ബോ​ർ​ഡ്​ മാ​ളി​​​െൻറ എ​ല്ലാ പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ലും സ്​​ഥാ​പി​ക്ക​ണം. തെ​ർ​മ​ൽ കാ​മ​റ​ക​ളും പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ൽ സ്​​ഥാ​പി​ക്ക​ണ​മെ​ന്നും അം​ഗീ​കൃ​ത പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ (എ​സ്.​ഒ.​പി) പ​റ​യു​ന്നു. സ​ന്ദ​ർ​ശ​ക​ർ, റീ​െ​ട്ട​യി​ല​ർ​മാ​ർ, ക​രാ​റു​കാ​ർ തു​ട​ങ്ങി എ​ല്ലാ​വ​രു​ടെ​യും ശ​രീ​ര താ​പ​നി​ല ഇ​തു​പ​യോ​ഗി​ച്ച്​ പ​രി​ശോ​ധി​ക്ക​ണം. പൊ​തു​വാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​രി​പ്പി​ട​ങ്ങ​ൾ നീ​ക്കം​ചെ​യ്യ​ണം. പ്രാ​ർ​ഥ​നാ​ഹാ​ൾ ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ച്ചി​ടു​ക​യും വേ​ണം. റെ​സ്​​റ്റ്​​റൂ​മു​ക​ളി​ലെ ഹാ​ൻ​ഡ്​ ഡ്രെ​യ​റു​ക​ൾ ഒാ​ഫ്​ ചെ​യ്​​തു​വെ​ക്കു​ക​യും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധ​ത്തി​ൽ സീ​ൽ ചെ​യ്​​തു​വെ​ക്കു​ക​യും വേ​ണം. റീ​െ​ട്ട​യി​ൽ സ്​​േ​റ്റാ​റു​ക​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ രോ​ഗാ​ണു​മു​ക്​​ത​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​നി​റ്റൈ​സേ​ഷ​നും ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ മാ​ൾ മാ​നേ​ജ്​​മ​െൻറ്​ ഉ​റ​പ്പു​വ​രു​ത്ത​ണം.

റീ​െ​ട്ട​യി​ല​ർ​മാ​ർ ജീ​വ​ന​ക്കാ​രെ ഒ​രു ശാ​ഖ​യി​ൽ​നി​ന്ന്​ മ​റ്റൊ​രി​ട​ത്തേ​ക്ക്​ സ്​​ഥ​ലം​മാ​റ്റ​രു​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ൾ മു​ഖാ​വ​ര​ണം ധി​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഒ​രു സ്​​ഥ​ല​ത്ത്​ കൂ​ട്ടം​കൂ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും പ്ര​ത്യേ​കം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണം. മാ​ളി​ന​ക​ത്ത്​ തി​ര​ക്കു​ണ്ടാ​കു​ന്ന​പ​ക്ഷം ഇ​വ​ർ ആ​ളു​ക​ളു​ടെ അ​ക​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​യു​ക​യും വേ​ണം. വെ​ണ്ട​ർ​മാ​ർ/ ക​രാ​റു​കാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക​ൾ മു​ൻ​കൂ​ട്ടി ഷെ​ഡ്യൂ​ൾ ചെ​യ്യ​ണം. ടെ​ലി​കോ​ൺ​ഫ​റ​ൻ​സ്​ /അ​ല്ലെ​ങ്കി​ൽ ഒാ​ൺ​ലൈ​ൻ കൂ​ടി​ക്കാ​ഴ്​​ച​ക​ളാ​കും ന​ല്ല​ത്. മു​ഖാ​മു​ഖ​മു​ള്ള കൂ​ടി​ക്കാ​ഴ്​​ച പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. മു​ഖാ​മു​ഖ​മു​ള്ള കൂ​ടി​ക്കാ​ഴ്​​ച ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത പ​ക്ഷം റി​സ​പ്​​ഷ​ൻ മേ​ഖ​ല​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​മാ​ത്രം ന​ട​ത്തു​ക. ആ​ളു​ക​ൾ പ​തി​വാ​യി തൊ​ടു​ന്ന സ്​​ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. പ്ര​ത്യേ​കി​ച്ച്​ ഫോ​ൺ സ്​​ക്രീ​നു​ക​ളും ലാ​പ്​​ടോ​പ്പുക​ളും. 70 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ വൈ​പ്പു​ക​ൾ അ​ല്ലെ​ങ്കി​ൽ ഡി​സ്​​ഇ​ൻ​ഫെ​ക്​​ട​ൻ​റ്​ വൈ​പ്പു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​വ​യു​ടെ പ്ര​ത​ല​ങ്ങ​ൾ സാ​നി​റ്റൈ​സ്​ ചെ​യ്യേ​ണ്ട​ത്. റീ​െ​ട്ട​യി​ല​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​പ​ക്ഷം ക​ട അ​ട​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കാ​നോ മാ​ൾ അ​ധി​കൃ​ത​ർ​ക്ക്​ അ​ധി​കാ​ര​മു​ണ്ടാ​കും. പൊ​തു​വാ​യ സ്​​ഥ​ല​ങ്ങ​ൾ, എ​ലി​വേ​റ്റ​റു​ക​ൾ, എ​സ്​​ക​ലേ​റ്റ​റു​ക​ൾ, തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം.

Continue Reading

Latest News