Connect with us
Malayali Express

Malayali Express

ജൂലൈ മുതൽ ഓഫിസുകളിൽ പകുതി ജീവനക്കാർക്കെത്താം

GULF

ജൂലൈ മുതൽ ഓഫിസുകളിൽ പകുതി ജീവനക്കാർക്കെത്താം

Published

on

ദോഹ: കോവിഡ്​ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിൻെറ രണ്ടാംഘട്ടം ജൂലൈ ഒന്നുമുതൽ തുടങ്ങും. ജൂലൈ ഒന്നുമുതൽ വിവിധ സർക്കാർ, സ്വകാര്യ ഓഫിസുകളിൽ പകുതി ജീവനക്കാർക്ക്​ ജോലിക്ക്​ ഹാജരാകാം. എല്ലാ കോവിഡ്​ പ്രതിരോധ നടപടികളും സ്വീകരിച്ചായിരിക്കണം ഇത്​. ബാക്കി പകുതിപേർ വീടുകളിൽ ഇരുന്നുതന്നെ ജോലി ചെയ്യണം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽഅസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന മന്ത്രിസഭായോഗത്തിലാണ്​ തീരുമാനം. രാജ്യത്തെ സ്വകാര്യമേഖയിലെ ആരോഗ്യസ്​ഥാപനങ്ങൾക്ക്​ 60 ശതമാനം ശേഷിയിലും ജൂലൈ ഒന്നുമുതൽ പ്രവർത്തിച്ചുതുടങ്ങാം. ചുരുങ്ങിയ മണിക്കൂറുകൾ മാളുകൾക്കും​ പ്രവർത്തിക്കാം. മാർക്കറ്റുകളും ഹോൾസെയിൽ മാർക്കറ്റുകളും ആളുകളെ പ്രവേശിപ്പിക്കുന്നതിന്​ നിയന്ത്രണം വരുത്തി നിശ്​ചിത മണിക്കൂറുകൾ പ്രവർത്തിപ്പിക്കാനും അനുമതിയുണ്ട്​. കുറഞ്ഞ ആളുകൾക്ക്​ പ്രവേശനം നൽകി റെസ്​റ്റോറൻറുകളും തുറക്കാം.

മ്യൂസിയങ്ങളും ലൈബ്രറികളും നിശ്​ചിത ആളുകൾക്ക് പ്രവേശനം നൽകി നിശ്​ചിത മണിക്കൂറുകൾ പ്രവർത്തിപ്പിക്കും. ജൂൺ 15 മുതൽ തുടങ്ങി സെപ്​റ്റംബറോടെ എല്ലാ കോവിഡ്​ നിയന്ത്രണങ്ങളും രാജ്യത്ത്​ നീക്കുകയാണ്​. ആഗസ്​റ്റ്​ മുതലുള്ള മൂന്നാം ഘട്ടത്തിൽ രാജ്യത്തേക്ക്​ മടങ്ങിവരുന്നവർക്കുള്ള വിമാനങ്ങൾ അനുവദിക്കും. നിലവിൽ വിദേശത്തുള്ള, രാജ്യത്തേക്ക്​ മടങ്ങിയെത്തുന്ന താമസക്കാർക്ക്​ വേണ്ടിയാണിത്​. നിലവിൽ കോവിഡ്​ വ്യാപനം കുറവുള്ള രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക്​ ആഗസ്​റ്റ്​ ഒന്നുമുതൽ ഖത്തറിലേക്ക്​ തിരിച്ചുവരാം. സെപ്​റ്റംബറിൽ എല്ലാ വിദ്യാഭ്യാസ​സ്​ഥാപനങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കും. ജൂൺ 15 മുതൽ പള്ളികൾ നിയ​ന്ത്രണങ്ങൾക്ക്​ വിധേയമായി തുറന്നിട്ടുണ്ട്​.

Continue Reading

Latest News