Connect with us
Malayali Express

Malayali Express

കോവിഡ് മുക്തമായി അബൂദബിയിലെ ഫീൽഡ് ആശുപത്രി

GULF

കോവിഡ് മുക്തമായി അബൂദബിയിലെ ഫീൽഡ് ആശുപത്രി

Published

on

അ​ബൂ​ദ​ബി: കോ​വി​ഡ് 19 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ തു​റ​ന്ന അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ സ​െൻറ​റി​ലെ (അ​ഡ്നെ​ക്) ഫീ​ൽ​ഡ് ആ​ശു​പ​ത്രി കോ​വി​ഡ് രോ​ഗ മു​ക്ത​മാ​യ​താ​യി അ​ബൂ​ദ​ബി മീ​ഡി​യ ഓ​ഫി​സ് അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ സ​െൻറ​റി​ൽ ഫീ​ൽ​ഡ് ആ​ശു​പ​ത്രി ആ​രം​ഭി​ച്ച​ത്. ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്ക് മി​ക​ച്ച ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ആ​ശു​പ​ത്രി​യി​ൽ ഒ​ട്ടേ​റെ കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ തേ​ടി എ​ത്തി​യ​തും സു​ഖം​പ്രാ​പി​ച്ചു മ​ട​ങ്ങി​യ​തും.അ​ബൂ​ദ​ബി, അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ഡി​ക്ലി​നി​ക് ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് കേ​സു​ക​ളി​ൽ നി​ന്ന് മു​ക്ത​മാ​ണെ​ന്ന് ഈ ​ആ​ഴ്ച ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ബൂ​ദ​ബി​യി​ലെ ഏ​റ്റ​വും വ​ലി​യ ഫീ​ൽ​ഡ് ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ അ​ഡ്‌​നെ​ക്കി​ലെ ആ​ശു​പ​ത്രി​യി​ലും കോ​വി​ഡ് മു​ക്​​ത​മാ​യ​ത്.

ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ൽ കോ​വി​ഡ് രോ​ഗ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​ക​യും അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലേ​ക്ക് മ​റ്റു എ​മി​റേ​റ്റു​ക​ളി​ൽ നി​ന്ന്​ യാ​ത്ര നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തി​​െൻറ ഫ​ല​മാ​യാ​ണ്​ രോ​ഗി​ക​ൾ കു​റ​ഞ്ഞ​തും ആ​ശു​പ​ത്രി​ക​ൾ ഒ​ഴി​വാ​യ​തും. വി​പു​ല​മാ​യ കോ​വി​ഡ് പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തു​ക​യും രോ​ഗം നേ​ര​ത്തെ ത​ന്നെ ക​ണ്ട്​ പി​ടി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. അ​ബൂ​ദ​ബി​യി​ലെ ഉ​യ​ർ​ന്ന ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും മു​സ​ഫ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ച്ചു. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ 3,88,000ലേ​റെ താ​മ​സ​ക്കാ​രെ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി. ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​ക​ൾ ഒാ​രോ​​ന്നാ​യി അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്​ യു.​എ.​ഇ​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്. രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്ന​തും രോ​ഗ​മു​ക്​​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തു​മാ​ണ്​ ആ​ശു​പ​ത്രി​ക​ൾ അ​ട​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. യു.​എ.​ഇ​യി​ലെ കോ​വി​ഡ്​ ബാ​ധി​ത​രി​ൽ ഭൂ​രി​പ​ക്ഷ​വും രോ​ഗ​മു​ക്​​ത​രാ​യി​ട്ടു​ണ്ട്.

Continue Reading

Latest News