Connect with us
Malayali Express

Malayali Express

പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 5 വാര്‍ഡുകള്‍ കൂടി കണ്ടയിന്റ്മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തി

KERALA

പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 5 വാര്‍ഡുകള്‍ കൂടി കണ്ടയിന്റ്മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തി

Published

on

പുനലൂര്‍: കൊല്ലത്ത് കോവിഡ് -19 കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കണ്ടയിന്റ്മെന്റ് സോണുകള്‍ കൂടി വരുകയാണ്. ഇന്നലെ പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 5 വാര്‍ഡുകള്‍ കൂടി കണ്ടയിന്റ്മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തി.ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്കാണ്. 2 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഹരിയാനയില്‍ നിന്നുമെത്തിയ ആളുമാണ്. തമിഴ്നാട്ടിലെ കടല വ്യാപാരിയുമായി ഉണ്ടായി എന്ന് സംശയിക്കുന്ന സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരു കേസുമുണ്ട്.

കൊല്ലം ജില്ലയില്‍ കോവീഡ് മൂലം ഇന്നലെ ഒരാള്‍ മരണപ്പെടുകയുണ്ടായി. മയ്യനാട് സ്വദേശിയായ വസന്തകുമാറാണ് (68 വയസ്സ് ) മരണപ്പെട്ടത്. ടിയാന്‍ ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും നിസാമുദ്ദീന്‍ എക്സ്പ്രസ്സില്‍ S2 കോച്ചില്‍ (സീറ്റ് നമ്പര്‍ 36) എറണാകുളത്തും അവിടെ നിന്നും കെഎസ്‌ആര്‍ടിസി ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ കഴിയവെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെതുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ജൂണ്‍ 17ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 9.55 നാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ശവസംസ്കാരം നടത്തി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News