BUSINESS
ലോകസമ്പന്നരുടെ ടോപ് 10 ക്ലബില്‍ ഇടംനേടി മുകേഷ് അംബാനി

ന്യൂഡല്‍ഹി: ലോകത്തെ അതിസമ്പന്നരുടെ ടോപ് 10 പട്ടികയില്‍ ഇടംനേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. ഫോര്‍ബ്സ് തയാറാക്കിയ പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ഒന്നാംസ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും സമ്പന്നന് എന്ന പദവിയില്‍നിന്നാണ് ഇന്ത്യന്‍ സഹസ്രകോടീശ്വരന്‍ ലോകസമ്പന്ന പട്ടികയില്‍ ഒന്‍പതാംസ്ഥാനത്ത് എത്തിയത്.
64.6 ബില്യണ്‍ ഡോളറാണ് (4.9 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ സമ്പത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവിലയിലുണ്ടായ വലിയ കുതിപ്പാണ് ഈ കോവിഡ് കാലത്ത് മുകേഷ് അംബാനിക്ക് നേട്ടമായത്.
റിലയന്‍സിന്റെ മൊബൈല്‍-ഡിജിറ്റല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉപകമ്പനിയായ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോംസില്‍ 1500 കോടി ഡോളറിന്റെ നിക്ഷേപം ഈയിടെ വന്നു. ഇതും റിലയന്‍സിന്റെ അവകാശ ഇഷ്യൂവും ചേര്‍ന്നപ്പോള്‍ റിലയന്‍സ് അറ്റകടബാധ്യത ഇല്ലാത്ത കമ്പനിയായി. ഈ മാറ്റത്തെത്തുടര്‍ന്നാണ് ഓഹരിവില കുതിച്ചത്. റിലയന്‍സ് ഓഹരികളില്‍ 42 ശതമാനം മുകേഷ് അംബാനിയും കുടുംബവുമാണു വഹിക്കുന്നത്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യംവച്ചാണ് ബ്ലുംബര്‍ഗ് സമ്പന്നപട്ടിക ഉണ്ടാക്കുന്നത്.
160.1 ബില്യണ്‍ ഡോളറിന്റെ സമ്പത്താണ് ലോക കോടീശ്വരനായ ജെഫ് ബെസോസിനുള്ളത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് (108.6 ബില്യണ്‍ ഡോളര്‍) രണ്ടാം സ്ഥാനത്തും, എല്‍.വി.എം.എച്ച് ചെയര്മാന് ബെര്‍നാര്‍ഡ് ആര്‍നോള്‍ട്ട് (102.8 ബില്യണ്‍ ഡോളര്‍) മൂന്നാം സ്ഥാനത്തുമാണ്.
ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗ് 87.9 ബില്യണ്‍ ഡോളര്‍ സമ്പത്തുമായി നാലാം സ്ഥാനത്തുണ്ട്. 82ാം സ്ഥാനത്തുള്ള ഡി-മാര്‍ട്ട് ഹൈപര്‍ മാര്‍ക്കറ്റ് സ്ഥാപകന്‍ രാധാകിഷന്‍ ധമാനിയാണ് അംബാനിക്ക് ശേഷം ഇന്ത്യയില്‍നിന്നുള്ള സമ്പന്നന്. 16.2 ബില്യണ്‍ ഡോളറാണ് സമ്പാദ്യം. ആദ്യ 100 സ്ഥാനക്കാരില്‍ മറ്റ് ഇന്ത്യക്കാര്‍ ഇല്ല.
എച്ച്.സി.എല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (105ാം സ്ഥാനം), അദാനി ഗ്രൂപ് ചെയര്മാന് ഗൗതം അദാനി (121), ഭാരതി എയര്‍ടെല്‍ സ്ഥാപക ചെയര്മാന് സുനില്‍ മിത്തല്‍ (160) എന്നിവരാണ് ഇന്ത്യയില്‍നിന്നുള്ള മറ്റ് സമ്പന്നര്‍. ഐടി കമ്പനിയായ ഒറാക്കിള്‍ കോര്‍പറേഷന്റെ ലാറി എല്ലിസണ്, സൗന്ദര്യവര്‍ധക വസ്തുക്കളുടെ കമ്പനിയായ ല്‍ ഓറിയലിന്റെ മുഖ്യഉടമ ഫ്രാന്‍സ്വാ ബെറ്റന്കൂര് മെയെര്‍ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്ത് എത്തിയത്. 63 വയസുള്ള മുകേഷ് റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ മൂത്തപുത്രനാണ്.
-
INDIA16 mins ago
70 ശതമാനം കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും : കേന്ദ്ര ആരോഗ്യമന്ത്രി
-
KERALA17 mins ago
ആലപ്പുഴ ബൈപാസ് ഇന്ന് നാടിനു സ്വന്തമാകും
-
KERALA19 mins ago
നാടകകൃത്ത് ആലത്തൂര്‍ മധു വീടിന് സമീപം മരിച്ച നിലയില്‍
-
KERALA23 mins ago
മംഗലാംകുന്ന് കര്ണന് ചരിഞ്ഞു
-
KERALA31 mins ago
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു : മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍
-
INDIA34 mins ago
ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
-
KERALA45 mins ago
എറണാകുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം : ഒരാള്‍ അറസ്റ്റില്‍
-
INDIA47 mins ago
ജയലളിത സ്മാരകം തുറന്നു : ചെലവ് 80 കോടി രൂപ