Connect with us
Malayali Express

Malayali Express

ഡല്‍ഹി ആശുപത്രികളിലെ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തീരുമാനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ റദ്ദാക്കി

INDIA

ഡല്‍ഹി ആശുപത്രികളിലെ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തീരുമാനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ റദ്ദാക്കി

Published

on

ഡല്‍ഹിയിലെ ആശുപത്രികളിലെ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള കെജ്രിവാളിന്റെ നടപടിക്ക് തിരിച്ചടി. ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്താനുള്ള കെജ്രിവാളിന്റെ തീരുമാനം ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ റദ്ദാക്കി. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ചെയര്‍പേഴ്സണ്‍ കൂടിയാണ് അനില്‍ ബൈജാല്‍.

ഡല്‍ഹി സ്വദേശിയാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തില്‍ ചികിത്സ നിഷേധിക്കാന്‍ കഴിയില്ലെന്ന് അനില്‍ ബൈജാല്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് വലിയ ആശ്വാസകരമാണ് ലെഫ്റ്റ്നന്റ് ഗര്‍വര്‍ണറുടെ നടപടി.

ഞായാഴ്ച നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി കെജ്രിവാള്‍ അറിയിച്ചത്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയും സര്‍ക്കാര്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്താന്‍ കെജ്രിവാള്‍ തീരുമാനിച്ചത്.

Continue Reading

Latest News