Connect with us
Malayali Express

Malayali Express

ജോസ് തോമസ് അന്തരിച്ചു : സംസ്ക്കാരം ജൂൺ 7ന്

OBITUARY

ജോസ് തോമസ് അന്തരിച്ചു : സംസ്ക്കാരം ജൂൺ 7ന്

Published

on

ന്യൂയോർക്ക് : കൊല്ലം അഞ്ചൽ കാവിനുകിഴക്കേതിൽ പരേതരായ കെ. എം. തോമസിന്റേയും അന്നമ്മ തോമസിന്റേയും മകൻ ജോസ് തോമസ് (54) ന്യൂയോർക്കിൽ അന്തരിച്ചു. ന്യൂയോർക്കിൽ ആയിരങ്ങളുടെ ജീവൻ കവർന്ന കോവിഡ് 19 ആണ് ജോസ് തോമസിന്റെ ജീവനെടുത്തത്. കഴിഞ്ഞ മൂന്നാഴ്ചയായി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ജോസ് ജൂൺ 3നാണു മരിച്ചതെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
ഓറഞ്ച്ബർഗിലെ സൈക്യാട്രിക് സെന്ററിലെ ഉദ്യോഗസ്ഥനായിരുന്നു ജോസ്. 2011 ലാണ് തോമസ് അമേരിക്കയിലെത്തിയത്.

ഭാര്യ : പ്രിയ തോമസ് (തൃശൂർ താന്നിപ്പാടം തലോക്കാരൻ പരേതനായ റ്റി. പി. പോളിന്റേയും അന്നമ്മ പോളിന്റേയും മകൾ)

മക്കൾ : ജോയൽ, ജെഫിൻ.

സംസ്ക്കാരം : ജൂൺ 7 ശനിയാഴ്ച രാവിലെ പത്തിന് ബ്രിക്ക് ചർച്ച് സെമിട്രി.

221 ബ്രിക്ക് ചർച്ച് റോഡ്, സ്പ്രിംഗ്‌വാലി, ന്യുയോർക്ക്.

ലൈവ് സ്ട്രീം : www.harvestlive.tv

www.gjlive.us

കൂടുതൽ വിവരങ്ങൾക്ക് :

രാജൻ : 845 445 5926

ജോയ് : 845 721 7609

ഷാജു എം. പീറ്റർ : 646 685 1508

വാർത്ത ∙ പി. പി. ചെറിയാൻ

Continue Reading

Latest News