Connect with us
Malayali Express

Malayali Express

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: കുമരകം സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍

KERALA

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: കുമരകം സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍

Published

on

കോട്ടയം പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍. മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കുമരകം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത്. ഇയാള്‍ക്ക് സംഭവം നടന്ന വീടുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടമ്മയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണെന്നാണ് സംശയം. പ്രതിയും കൊല്ലപ്പെട്ട ഷീബയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണം. പ്രതി ചില പ്രധാന രേഖകളും കൈക്കലാക്കിയിട്ടുണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News