Connect with us
Malayali Express

Malayali Express

വിക്ടേഴ്സ് ചാനല്‍: ഉമ്മന്‍ ചാണ്ടിയുടെ ആക്ഷേപത്തിന് വി.എസിന്റെ മറുപടി

KERALA

വിക്ടേഴ്സ് ചാനല്‍: ഉമ്മന്‍ ചാണ്ടിയുടെ ആക്ഷേപത്തിന് വി.എസിന്റെ മറുപടി

Published

on

വിക്ടേഴ്സ് ചാനല്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് ഇടതുപപക്ഷത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉന്നയിച്ച ആക്ഷേപത്തിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന തരംതാണതാണെന്ന് വി.എസ് കുറ്റപ്പെടുത്തി. ഐ.ടി അറ്റ് സ്‌കൂള്‍ എന്ന ആശയം രൂപപ്പെടുന്നത് പ്രഫസര്‍ യു.ആര്‍ റാവു അധ്യക്ഷനായ കര്‍മ്മസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ആ സമിതിയെ നിയമിച്ചത് നായനാര്‍ സര്‍ക്കാരാണെന്നും വി.എസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതും വിദ്യാഭ്യാസത്തില്‍ ഐ.ടിയുടെ സാന്നിധ്യം ഉറപ്പാക്കിയതും നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. വിദ്യാഭ്യാസ മേഖലയിലെ ഏത് അവസരവും കച്ചവടത്തിനായി ഉപയോഗിക്കുക എന്നതായിരുന്നു അന്ന് യു.ഡി.എഫ് നിലപാട്. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ് വിക്ടേഴ്സ് ചാനല്‍ യാഥാര്‍ത്ഥ്യമാക്കിയതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. വിക്ടേഴ്സ് ചാനല്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം സഹിതമാണ് വി.എസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അന്നത്തെ ശിലാഫലകം ഇപ്പോഴും അവിടെയുണ്ടാകുമെന്നും വി.എസ് ഓര്‍മ്മിപ്പിച്ചു.

Continue Reading

Latest News