KERALA
മഴ കൂടുതല്‍ പെയ്താല്‍ ഡാമുകള്‍ നിറയും മുമ്പേ തന്നെ ഷട്ടറുകള്‍ തുറക്കും

എറണാകുളം: സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാന്‍ നിറയുന്നതുവരെ കാത്തിരിക്കില്ലെന്ന് ഡാം സേഫ്റ്റി ചെയര്മാന് ജസ്റ്റീസ് സി എന്‍ രാമചന്ദ്രന് നായര്‍. കേന്ദ്ര ജലകമ്മീഷന്റെ മാനദണ്ഡമനുസരിച്ച് ജലവിതാനം ക്രമപ്പെടുത്തും. എന്നാല്‍, പ്രളയഭീതിയുടെ പേരില്‍ അനാവശ്യമായി വെളളം ഒഴുക്കിക്കളഞ്ഞാല്‍ അത് സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാകുമെന്നും അദേഹം പറഞ്ഞു.
മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സംഭരണശേഷിക്ക് മുകളിലെക്ക് പോകാന്‍ വിടില്ല. അതായത് മഴകൂടുതല്‍ പെയ്താല്‍ ഡാമുകള്‍ നിറയും മുമ്പേ തന്നെ ഷട്ടറുകള്‍ തുറക്കേണ്ടിവരും. എന്നാല്‍, അനാവശ്യമായ പ്രളയഭീതിയുടെ പേരില്‍ വെളളം ഒഴുക്കിക്കളയുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ മാനദണ്ഡമനുസരിച്ചേ മുന്നോട്ടുപോകൂവെന്നും അദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രളയത്തിനുശേഷം മിക്ക ഡാമുകളിലും എക്കലും മണലും നിറഞ്ഞു. ഇതോടെ സംഭരണ ശേഷിയില്‍ കുറവുണ്ടായി. ഇതെങ്ങനെ ബാധിക്കുമെന്ന് ഈ മഴക്കാലത്തെ അറിയാന്‍ പറ്റുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡാം മാനേജ്മെന്റിലെ പിഴവാണ് 2018ലെ പ്രളയത്തിന് കാരണമെന്ന വിമര്‍ശനം തുടരുന്നതിനിടെയാണ് ഡാം സേഫ്റ്റി ചെയര്മാന് നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ജലകമ്മീഷന് തയാറാക്കിയ റൂള്‍ കര്‍വ് പ്രധാനപ്പെട്ട ഡാമുകള്‍ക്കല്ലാം ബാധകമാണ്. ഓരോ മാസവും ഡാമിന്റെ പരാമവധി സംഭരണശേഷി മുന്‍കൂട്ടി നിശ്ചിയിച്ചിട്ടുണ്ട്.
-
KERALA13 hours ago
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു
-
INDIA14 hours ago
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്
-
KERALA14 hours ago
ഇന്ധന വില വീണ്ടും വര്‍ധിച്ചു : ഡീസല്‍ വില ലിറ്ററിന് 80.77 രൂപ
-
KERALA14 hours ago
പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു.
-
INDIA14 hours ago
റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
-
KERALA14 hours ago
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി
-
INDIA14 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA14 hours ago
തിരുവനന്തപുരം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, കാര്‍ കത്തി നശിച്ചു