Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം തുടങ്ങി

KERALA

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം തുടങ്ങി

Published

on

തിരുവനന്തപുരം : കൊവിഡ് രോഗ വ്യാപനത്തിന്റെ സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠനത്തിന് തുടക്കമായി. തിങ്കളാഴ്ച രാവിലെ 8.30നാണ് ഓണ്‍ലൈന്‍ ക്ലാസ് വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം തുടങ്ങിയത്. പ്ലസ് ടു ഇംഗ്ലീഷ് ക്ലാസാണ് ആദ്യം തുടങ്ങിയത്. ഗായിക ചിത്രയുടെ ഗാനത്തോടെയായിരുന്നു തുടക്കം. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ പ്രസംഗം.

ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രായോഗികത അധ്യാപകര്‍ നിരീക്ഷിക്കണമെന്നും വിദ്യാര്‍ഥികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും ആമുഖ സന്ദേശത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി

ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ വിജയമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. തുടര്‍ന്ന് പ്ലസ്ടു ഇംഗ്ലീഷ് ആരംഭിച്ചു. അധ്യാപികമാരായ രതി എസ് നായര്‍, എം വി അരൂജ് എന്നിവരാണ് ആദ്യ ക്ലാസ് നയിച്ചത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News