Connect with us
Malayali Express

Malayali Express

ലോക്ക് ഡൗണ്‍ : കുടുംബം പോറ്റാനാവാതെ യുപിയില്‍ മധ്യവസയ്കന്‍ ആത്മഹത്യ ചെയ്തു

INDIA

ലോക്ക് ഡൗണ്‍ : കുടുംബം പോറ്റാനാവാതെ യുപിയില്‍ മധ്യവസയ്കന്‍ ആത്മഹത്യ ചെയ്തു

Published

on

ലക്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്കമില്ലാതെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാരണം കുടുംബം പോറ്റാനാവാതെ ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ റെയില്‍ പാതയിലാണ് ഭാനു പ്രകാശ് ഗുപ്ത(50)യുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഷാജഹാന്‍പൂര്‍ ജില്ലയിലെ ഒരു ഹോട്ടലിലാണ് ഗുപ്ത ജോലി ചെയ്തിരുന്നത്. നാല് മക്കളും ഭാര്യയും രോഗിയായ അമ്മയും ഗുപ്തയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ തൊഴില്‍ രഹിതനായി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇദ്ദേഹത്തിന്റെ കൈയില്‍ തീരെ പണമില്ലായിരുന്നു. ഇതോടെയാണ് ഭാനു പ്രകാശ് ഗുപ്ത തീവണ്ടിപ്പാളത്തില്‍ ജീവന്‍ അവസാനിപ്പിച്ചത്. സമീപത്തുനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ലോക്ക് ഡൗണിനെ വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ റേഷനു നന്ദി പറയുന്ന അദ്ദേഹം, വീട്ടില്‍ ഗോതമ്പും അരിയും ഉണ്ടായിരുന്നെങ്കിലും അത് അപര്യാപ്തമാണെന്നു കുറിപ്പില്‍ പറയുന്നു. മാത്രമല്ല പഞ്ചസാര, ഉപ്പ്, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ തന്റെ കൈയില്‍ പണമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ വൃദ്ധയായ അമ്മയ്ക്ക് അസുഖമുണ്ടായിരുന്നു. അവരെ ചികില്‍സിക്കാനാവുന്നില്ല. ഇത് ഏറെ വേദനിപ്പിച്ചു. ജില്ലാ ഭരണകൂടം തന്നെ സഹായിച്ചില്ലെന്നും ഗുപ്തയുടെ കുറിപ്പിലുണ്ട്. മരണവിവരമറിഞ്ഞ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Continue Reading

Latest News