Connect with us
Malayali Express

Malayali Express

സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്

KERALA

സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസില്‍ ഉന്നതരുടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കും.

2017 മെയ് 19 രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേരളത്തെ ഞെട്ടിച്ച സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക പീഡനത്തിന് ശ്രമിച്ചപ്പോള്‍ 23കാരിയായ വിദ്യാര്‍ഥിനി സ്വയം രക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഇതോടെ ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്ത പൊലീസ് കുറ്റപത്രം നല്‍കാനും തീരുമാനിച്ചിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News