Connect with us
Malayali Express

Malayali Express

ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നു ; ആശ്വാസമെന്നു ചാൻസലർ മെർക്കൽ

EUROPE

ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നു ; ആശ്വാസമെന്നു ചാൻസലർ മെർക്കൽ

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നുവെന്ന കണക്കുകൾ ആശ്വാസകരമെന്ന് ചാൻസലർ അംഗല മെർക്കൽ മാധ്യമങ്ങളോട് പറ‍ഞ്ഞു. പ്രമുഖ വൈറോളജി ലാബായ റോബർട്ട് കോഹ് നൽകുന്ന വിവരം അനുസരിച്ച് ജർമനിയിൽ നിലവിൽ 8200 പേർക്ക് മാത്രമാണ് കോവിഡ് രോഗമുള്ളത്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ജർമനിയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 362 പേർക്ക് മാത്രമാണ്. കഴിഞ്ഞ ഒരു ദിവസം ജർമനിയിൽ മരണമടഞ്ഞവരുടെ എണ്ണം 47 ആയി ചുരുങ്ങി. ആകെ മരണമടഞ്ഞവർ – 8364 പേർ.

ഇതുവരെ ജർമനിയിൽ കോവിഡ് ബാധിതർ 179364 പേർ. ബയേണും ബർലിനും – കോവിഡ് ബാധിതരുടെ റെഡ് സ്പോട്ടുകളായി തുടരുന്നു. ജൂലൈ അഞ്ചുവരെ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ ഇവിടെ തുടരും.നിയന്ത്രണങ്ങളുടെ ഇളവുകൾ സംസ്ഥാന മുഖ്യ മന്ത്രിന്മാർക്ക് തീരുമാനിക്കാം.

പക്ഷെ മാസ്ക് നിയന്ത്രണം, സമൂഹ അകലം പാലിക്കൽ, കൂട്ടം കൂടാതിരിക്കൽ‌ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ തുടരും.

യൂറോപ്പിനെ രക്ഷിക്കാൻ വൻ ഉത്തേജന പദ്ധതി:

കോവിഡ് മൂലം തകർന്ന യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ 750 ബില്യൻ യൂറോയുടെ വൻ സാമ്പത്തിക പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ രംഗത്ത്. ഈ വിവരം യൂറോപ്യൻ യൂണിയൻ അദ്ധ്യക്ഷ ഉർസുല ഫൺ ഡെയർ ലെയ്ൻ ആണ് മാധ്യമങ്ങളെ അറിയിച്ചത്.

ജർമൻകാരിയായ ലെയനു ചാൻസലർ മെർക്കലിന്റെ പ്രത്യേകമായ പിന്തുണയുമായി ഈ രക്ഷാ പക്കേജ് യൂറോപിന്റെ ചരിത്ര മുഹൂർത്തമാണെന്നാണ് ലെയൻ വിശേഷിപ്പിച്ചത്.27 യൂറോപ്യൻ രാജ്യങ്ങൾക്ക് ധനസഹായമായും വായ്പയായും ഈ വൻ തുകയിൽ നിന്ന് പണം ലഭിക്കും. എന്നാൽ ഫണ്ട് ലഭിക്കുവാനുള്ള വ്യവസ്ഥകളെ ചൊല്ലി ഇതിനകം യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ഭിന്ന സ്വരം ഉയർന്നു കഴിഞ്ഞു.

Continue Reading

Latest News