Connect with us
Malayali Express

Malayali Express

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിനുകള്‍ വരുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി

KERALA

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിനുകള്‍ വരുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രെയിനുകള്‍ വരുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ യാത്രക്കാരെല്ലാം കേരളത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. എങ്കില്‍ മാത്രമേ റെയില്‍വേ സ്‌റ്റേഷനിലെ പരിശോധന മുതല്‍ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ വീട്ടിലുണ്ടോയെന്ന് പരിശോധിക്കുന്നതുള്‍പ്പെടെ നടത്താനാവൂ.

കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് റെയില്‍വേ ട്രെയിന്‍ അയക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തെ അറിയിച്ചില്ല. ട്രെയിന്‍ വരുന്നത് മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ വിവരം സംസ്ഥാനത്തിന് കൈമാറണമെന്നും റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും മറ്റൊരു ട്രെയിന്‍ ഇതേരീതിയില്‍ കേരളത്തിലേക്ക് അയക്കാന്‍ ശ്രമമുണ്ടായി. ഇതേ തുടര്‍ന്ന് വിവരം പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Latest News